»   » പ്രിയാമണി വാണ്ടഡിന്റെ രണ്ടാംഭാഗത്തില്‍

പ്രിയാമണി വാണ്ടഡിന്റെ രണ്ടാംഭാഗത്തില്‍

Posted By:
Subscribe to Filmibeat Malayalam
Priyamani
മണിരത്‌നത്തിന്റെ രാവണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയാമണി ബോളിവുഡില്‍ കൂടുതല്‍ സജീവമാകുന്നു. റിലീസാകാനിരിയ്ക്കുന്ന രാംഗോപാല്‍ വര്‍മ്മയുടെ രക്തചരിത്രയ്ക്ക് ശേഷം സല്‍മാന്‍ ചിത്രത്തില്‍ പ്രിയാമണി നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സല്‍മാന്റെ 2009ലെ ഏക ഹിറ്റായ വാണ്ടഡിന്റെ രണ്ടാം ഭാഗത്തില്‍ പ്രിയാമണിയെ നായികയാക്കാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രഭുദേവ തന്നെയാണ് വാണ്ടഡ് 2 സംവിധാനം ചെയ്യുന്നത്.

ഈ പ്രൊജക്ടുമായി തന്നെയാരും സമീപിച്ചിട്ടില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ചാന്‍സ് കിട്ടിയാല്‍ കളഞ്ഞുകുളിയ്ക്കില്ലെന്നും. സല്ലുഭായിക്കൊപ്പം നടിയ്ക്കാനുള്ള ചാന്‍സ് ആരെങ്കിലും തുലയ്ക്കുമോയെന്നും പ്രിയാമണി ചോദിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam