»   » 5 വര്‍ഷത്തിനുശേഷം റാണിയും അമീറും വീണ്ടും

5 വര്‍ഷത്തിനുശേഷം റാണിയും അമീറും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Rani and Aamir
നടി റാണി മുഖര്‍ജി വീണ്ടും ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാന്റെ നായികയാവുന്നു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.

റീമാ കഖ്തി ഒരുക്കുന്ന ചിത്രത്തിലാണ് റാണി വീണ്ടും അമീറിനൊപ്പമെത്തുന്നത്. നേരത്തേ ഇവര്‍ ജോഡികളായ ഗുലാം, മംഗള്‍പാണ്ഡേ ദി റൈസിങ് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്ത ഫെബ്രുവരിയിലാവും ഈ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
അമീറും ഷാരൂഖും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാരങ്ങളാണ്. ബോളിവുഡില്‍ എന്റെ തുടക്കത്തിലേതന്നെ ഇവരുമായിചേര്‍ന്ന് വര്‍ക്കുചെയ്യാനായതില്‍ വളരെ സന്തോഷമുണ്ട്- റാണി പറയുന്നു.

വ്യക്തിപരമായും അഭിനയത്തിന്റെ കാര്യത്തിലും ഇവരില്‍നിന്ന് കുറെ കാര്യങ്ങളില്‍ പഠിക്കാനായിട്ടുണ്ടെന്നും. അമീറുമൊത്ത് വീണ്ടും വര്‍ക്കുചെയ്യാനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും റാണി പറയുന്നു.

റാണി ഇപ്പോള്‍ അഭിനയിച്ച് പൂര്‍ത്തിയായിരിക്കുന്ന നോ വണ്‍ കില്‍ഡ് ജസീക്ക' റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. അതില്‍ വളരെ ശക്തമായ ഒരു ജേര്‍ണലിസ്റ്റിന്റെ കഥാപാത്രമാണ് റാണിക്ക്.

നേരത്തേ കൂടുതല്‍ ചിത്രങ്ങളിലൊന്നും അവസരം ലഭിക്കാതെ മാറിനില്‍ക്കണ്ടിവന്ന സമയത്ത് റാണി വല്ലാതെ വണ്ണം വച്ചെന്നും ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ അമീര്‍ തന്റെ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറെ റാണിയ്ക്ക് പരിചയപ്പെട്ടുത്തിയിരുന്നെന്നും വാര്‍ത്തയുണ്ടായിരുന്നു.

സിനിമയ്ക്ക് പുറത്തും റാണിയും അമീറും നല്ല സുഹൃത്തുക്കളാണ്. നോ വണ്‍ കില്‍ഡ് ജസീക്കയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന റാണിയ്ക്ക് വീണ്ടും തിളങ്ങാനുള്ള അവസരമായിരിക്കും അമീറിനൊപ്പമുള്ള ചിത്രമെന്നാണ് കരുതുന്നത്.

English summary
Actress Rani Mukherjee said she had signed Reema Katgi"s suspense drama opposite Aamir Khan, The film will go on the floors in February next year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam