»   » ജന്മദിന പാര്‍ട്ടിയില്‍ ഷാരൂഖിന് തെറിവിളി

ജന്മദിന പാര്‍ട്ടിയില്‍ ഷാരൂഖിന് തെറിവിളി

Posted By:
Subscribe to Filmibeat Malayalam
Shahrukh Khan
ബോളിവുഡിന്റെ കിങ് ഖാനും മസില്‍ മാന്‍ സല്‍മാന്‍ ഖാനും തമ്മില്‍ വലിയ സൗഹൃദത്തിലായിരുന്നു ഒരു കാലത്ത്. എന്നാല്‍ സല്‍മാന്റെ കാമുകിയായ കത്രീന കെയ്ഫിന്റെ ഒരു ജന്മദിനപാര്‍ട്ടിയ്ക്കിടെയുണ്ടായ പ്രശ്‌നത്തോടെ ഇരുവരും ശത്രുക്കളായി മാറി. ഇപ്പോഴും ആ ശത്രുത തുടരുന്നു.

ഇതേപോലെ ഒരു തിക്താനുഭവം ഷാരൂഖിന് വീണ്ടും ഉണ്ടായിരിക്കുകയാണ്. പഴയതുപോലെ ഒരു ജന്മദിന വിരുന്നുതന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെയും വേദി. സഞ്ജയ് കപൂറിന്റെ ഭാര്യ മെഹീപ് കപൂറിന്റെ ജന്മദിന പാര്‍ട്ടിയിലാണ് കിങ് ഖാന് മോശം അനുഭവം ഉണ്ടായത്.

ജൂഹുവിലെ ഇവരുടെ വസതിയില്‍ വച്ചായിരുന്നു വമ്പന്‍ പാര്‍ട്ടി നടന്നത്. രാത്രി ആരംഭിച്ച പാര്‍ട്ട് പുലര്‍ച്ചെവരെ നീണ്ടു. പാര്‍ട്ടി കഴിഞ്#ു പോകാന്‍ ഒരുങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

പുറത്തേക്ക് പോകാനുള്ള എലിവേറ്റര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി വൈറ്റ് നോയിസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മോസെസ് സിങാണ് പ്രശ്‌നമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന മോസെസ് സിങ് ഷാരൂഖിനെ അസഭ്യം പറഞ്ഞു.

ആദ്യം എല്ലാവരും ഒന്ന് ഞെട്ടി. ഷാരൂഖും കാര്യമായി എടുത്തില്ല. എന്നാല്‍ മോസെസ് സിങ് തെറിവിളി തുടര്‍ന്നതോടെ കിംഗ് ഖാന്‍ ഇടപെട്ടു. മോസെസിന്റെ കോളറില്‍ പിടിച്ചുവലിച്ച ഷാരൂഖ് ഒന്നുരണ്ട് തവണ സിങിനെ അടിക്കുകയും ചെയ്തു.

സംഗതി കൈവിട്ടുപോകുമെന്ന് മനസിലായതോടെ ഹൃഥ്വിക് റോഷനും കരന്‍ജോഹറും ഇടപെട്ട് ഷാരൂഖിനെ പിടിച്ചുമാറ്റുകയായിരുന്നു. ഒടുവില്‍ ആതിഥേയനായ സഞ്ജയ്കപൂര്‍ ഓടിയെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. ആദ്യം ഷാരൂഖിനെയും ഹൃഥ്വികിനെയും കരന്‍ ജോഹറിനെയും എലിവേറ്റര്‍ വഴി പുറത്തേക്ക് വിട്ടു. പിന്നീടാണ് മോസെസിനെ പുറത്തേക്ക് പോകാന്‍ അനുവദിച്ചത്.

English summary
In the birthday party of Maheep Kapoor (Sanjay Kapoor’s wife) saw its share of explosive moments. At one point, Shahrukh Khan reportedly got into a brawl with a misbehaving producer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam