»   » സഞ്ജയ് ദത്ത് ദേഷ്യപ്പെട്ടു; പ്രിയങ്ക കരഞ്ഞു

സഞ്ജയ് ദത്ത് ദേഷ്യപ്പെട്ടു; പ്രിയങ്ക കരഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra
വഴക്കുകേട്ടാല്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരയുന്നവരാണ് സ്ത്രീകളില്‍ പലരും. നടിമാരിലുമുണ്ട് ഇത്തരക്കാര്‍, സംവിധായകന്‍ കര്‍ശനമായി വല്ലതും പറഞ്ഞാല്‍ കരച്ചിലിന്റെ വക്കോളമെത്തുന്നവരും, കരഞ്ഞുകളയുന്നവരുമെല്ലാമുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഏതാണ്ട് ഇത്തരക്കാരിതന്നെ.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റാ വണിന്റെ സെറ്റില്‍ വച്ച് പ്രിയങ്ക ഇക്കാര്യം തെളിയിക്കുകയും ചെയ്തു. ഒരു ദിവസം പ്രിയങ്ക സെറ്റില്‍ വൈകിയെത്തിയതാണ് പ്രശ്‌നമായത്. വൈകിയെത്തിയ പ്രിയങ്കയെ കണ്ട സഞ്ജയ് ദത്ത് പൊട്ടിത്തെറിച്ചു.

പകച്ചുപോയ പ്രിയങ്കയ്ക്ക് എന്തിനാണ് സഞ്ജയ് ദേഷ്യപ്പെട്ടതെന്ന് മനസ്സിലായില്ല. പക്ഷേ സഞ്ജയ് പറഞ്ഞുതീരുമ്പോഴേയ്ക്കും പ്രിയങ്ക വാവിട്ട് കരയാന്‍ തുടങ്ങി. സഞ്ജയുടെ കോപം കണ്ട് സെറ്റിലുള്ളവര്‍ മുഴുവന്‍ ഞെട്ടിയത്രേ.

പ്രിയങ്ക നിര്‍ത്താതെ കരയാന്‍ തുടങ്ങിയപ്പോഴാണ് ഷാരൂഖിന്റെ രംഗപ്രവേശം, താനും സഞ്ജയും ഒരു പണിയൊപ്പിച്ചതാണെന്ന് ഷാരൂഖ് വെളിപ്പെടുത്തി. ഇതോടെ സെറ്റിലുള്ളവര്‍ക്കൊക്കെ ആശ്വമായി. പക്ഷേ പ്രിയങ്ക അപ്പോഴും കരയുകയായിരുന്നു. ഒടുവില്‍ ഇതുകണ്ട് പകച്ചതും ഷാരൂഖും സഞ്ജയും തന്നെയായിരുന്നു. ഒടുവില്‍ രണ്ടുപേരും ഏരെനേരം പണിപ്പെട്ടാണത്രേ പ്രിയങ്കയുടെ കരച്ചില്‍ നിര്‍ത്തിച്ചത്.

English summary
While shooting for ‘Ra.One’ SRK and Sanjay Dutt played a prank on Priyanka Chopra that made the lady cry. Priaynka and Sanjy Baba both are doing a cameo in the sci-fi film and while shooting for a schedule Piggy Chops got late,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam