»   » സില്‍ക് സ്മിത നിര്‍മ്മാതാവിനെ പ്രണയിച്ചിരുന്നു?

സില്‍ക് സ്മിത നിര്‍മ്മാതാവിനെ പ്രണയിച്ചിരുന്നു?

Posted By:
Subscribe to Filmibeat Malayalam
Silk Smitha
ആത്മഹത്യ ചെയ്ത തെന്നിന്ത്യന്‍ ഗ്ലാമര്‍താരം സില്‍ക് സ്മിതയുടെ ജീവിതം ആധാരമാക്കി ഏക്ത കപൂര്‍ ഹിന്ദിയില്‍ ഒരു ചിത്രമെടുക്കുന്നുണ്ടെന്നവാര്‍ത്ത് എന്നേ പുറത്തുവന്നതാണ്.

ചിത്രത്തില്‍ സില്‍ക്‌സ്മിതയായി വിദ്യ ബാലന്‍ അഭിനയിക്കുമെന്നും തീരുമാനമായിട്ടുണ്ട്. സില്‍ക് സ്മിതയെക്കുറിച്ചുള്ള സിനിമയായതുകൊണ്ടുതന്നെ വേണ്ടുവോളം ഗ്ലാമര്‍ പ്രദര്‍ശനമുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ മൊത്തം കരുതിയിരുന്നത്.

ഏവരും ഇതുകൊണ്ടുതന്നെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ എക്ത കപൂര്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ്ഗ്ലാമറിന് അശേഷം പ്രാധാന്യമില്ലെന്നാണ് ഏക്ത പറയുന്നത്.

മാത്രമല്ല സില്‍ക് സ്മിതയുടെ അഭിനയ ജീവിതമല്ല വ്യക്തിജീവിതമാണ് സിനിമയുടെ ഇതിവൃത്തമെന്നും എക്ത വ്യക്തമാക്കി. സില്‍ക് സ്മിതയും ഒരു നിര്‍മ്മാതാവും തമ്മിലുള്ള ബന്ധമാണത്രേ പ്രധാന വിഷയം.

മുമ്പ് അഭിനയത്തില്‍ സജീവമായിരുന്ന കാലത്ത് ഒരു പ്രൊഡ്യൂസര്‍ സ്മിതയോട് പ്രണയാഭ്യര്‍ത്ഥന നടത്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ സ്മിതയെ തഴഞ്ഞു, ഈ സംഭവമാണ് അവരെ ആത്മഹത്യയിലേയ്ക്ക നയിച്ചത്- എക്ത പറഞ്ഞു. ഇക്കാര്യങ്ങളെല്ലാമാണത്രേ എക്തയുടെ ചിത്രത്തിലെ പ്രധാനവിഷയങ്ങള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam