»   » വിദ്യയെ വിവാഹം ചെയ്തിട്ടില്ല: സിദ്ദാര്‍ഥ്‌

വിദ്യയെ വിവാഹം ചെയ്തിട്ടില്ല: സിദ്ദാര്‍ഥ്‌

Posted By:
Subscribe to Filmibeat Malayalam
Vidhya Balan
താന്‍ ബോളിവുഡ് നടി വിദ്യ ബാലനെ കല്യാണം കഴിച്ചിട്ടില്ലെന്ന് യുടിവിയുടെ അമരക്കാരനായ സിദ്ദാര്‍ഥ്‌ റോയ് കപൂര്‍ പറഞ്ഞു. താനും വിദ്യയും വിവാഹിതരായെന്ന രീതിയില്‍ പരക്കുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും സിദാര്‍ഥ് പറഞ്ഞു.

വിദ്യയും സിദ്ദാര്‍ഥും വിവാഹിതരായെന്നും ഇരുവരും ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും ട്വിറ്ററില്‍ വാര്‍ത്ത പരന്നിരുന്നു. നടിയുടെ പേര് ഇപ്പോള്‍ വിദ്യ ബാലന്‍ റോയ് കപൂര്‍ എന്നാണെന്ന് കല്യാണം കഴിഞ്ഞുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിദ്യ ഇപ്പോള്‍ മുംബൈയിലാണെന്നും വിദ്യയെ പറ്റി പരക്കുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും നടിയോട് അടുത്തകേന്ദ്രങ്ങള്‍ പറഞ്ഞു. വിദ്യ രണ്ടാഴ്ചയ്ക്കകം മിലാന്‍ ലുഥിരയുടെ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തുമെന്നും ഇവര്‍ അറിയിച്ചു.

English summary
If rumours are to be believed, Rani Mukerjee has gotten married not once or twice but almost ten times to Aditya Chopra. Seems like Rani's co-star from No One Killed Jessica, Vidya Balan has been caught in a similar wedding web created by the media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam