വിവേക് ഒബ്റോയി നുണ പറയുന്നു : സല്‍മാന്‍

By Staff

വിവേക് ഒബ്റോയി നുണ പറയുന്നു : സല്‍മാന്‍

മുംബൈ: വിവേക് ഒബ്റോയിയെ താന്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ സല്‍മാന്‍ ഖാന്‍.

കഴിഞ്ഞ ദിവസം നടന്‍ വിവേക് ഒബ്റോയി വാര്‍ത്താസമ്മേളനത്തിലാണ് സല്‍മാന്‍ ഖാനെതിരെ ഈ ആരോപണം ഉന്നയിച്ചത്. ഐശ്വര്യ റായി ഉള്‍പ്പെടെയുള്ള ചില നടികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സല്‍മാന്‍ തന്നെ ഫോണില്‍ വിളിച്ച് വധഭീഷണി ഉയര്‍ത്തിയതെന്നും വിവേക് ഒബ്റോയി കുറ്റപ്പെടുത്തിയിരുന്നു.

ജൂഹു ബീച്ചിലെ വീട്ടിലാണ് സല്‍മാന്‍ ഖാന്‍ വാര്‍ത്താലേഖകരുമായ ി സംസാരിച്ചത്. താന്‍ മൊബൈല്‍ ഫോണില്‍ ഒബ്റോയിയെ വിളിച്ച് 41 തവണ വധഭീഷണി ഉയര്‍ത്തിയെന്ന ആരോപണം നുണയാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

വിവേക് ഒബ്റോയിയുടെ മൊബൈല്‍ ഫോണില്‍ ഞാന്‍ വിളിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഇക്കാര്യം ബിപിഎല്‍ കമ്പനിയെ വിളിച്ച് പരിശോധിക്കാവുന്നതേയുള്ളൂ. - സല്‍മാന്‍ ഖാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം ഏപ്രില്‍ രണ്ട് ബുധനാഴ്ച പുലര്‍ച്ചെ സല്‍മാന്‍ഖാന്‍ ലണ്ടനിലേക്ക് പോയി. ബി.ആര്‍. ചോപ്രയുടെ ബഗ്ബാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയ സല്‍മാന്‍ ഖാന്‍ ഇനി ഏപ്രില്‍ ഒമ്പതിനേ മടങ്ങിവരൂ.

വിവേക് ഒബ്റോയിയുടെ ആരോപണത്തോട് പ്രതികരിക്കാന്‍ ഐശ്വര്യാ റായി വിസമ്മതിച്ചു. ഐശ്വര്യ ഇപ്പോള്‍ രാജ്കുമാര്‍ സന്തോഷിയുടെ കാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് നാസിക്കിലാണ്.

വിവേക് ഒബ്റോയി കഴിഞ്ഞ ദിവസം നടത്തിയ ആരോപണം ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. സല്‍മാന്‍ ഖാന് വേണ്ടത് മാനസിക ചികിത്സയാണെന്ന് വരെ വിവേക് ഒബ്റോയി അഭിപ്രായപ്പെട്ടിരുന്നു.

ഐശ്വര്യാ റായിയുമായുള്ള സ്നേഹബന്ധം വഷളായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി വിവാദങ്ങളില്‍ കുടുങ്ങുന്ന സല്‍മാന്‍ ഖാനെ സംബന്ധിച്ചിടത്തോളം ഈ ആരോപണം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഷൂട്ടിംഗിനിടയില്‍ ഐശ്വര്യാ റായിയെ ചെന്ന് കണ്ട് ബഹളമുണ്ടാക്കിയതു വഴിയും ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ മദ്യപിച്ച് വണ്ടിയോടിച്ച് കൊലപാതകം നടത്തിയതു വഴിയും ഇപ്പോഴേ തകര്‍ന്ന സല്‍മാന്‍ ഖാന്റെ പ്രതിച്ഛായ പുതിയ ആരോപണത്തോടെ കൂടുതല്‍ വഷളായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X