പുതിയ ഹിന്ദി ചിത്രവുമായി സംഗീത്ശിവന്‍
പുതിയ ഹിന്ദി ചിത്രവുമായി സംഗീത്ശിവന്‍
മലയാളത്തില്‍ യോദ്ധ, നിര്‍ണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത് ശിവന്‍ തന്റെ മൂന്നാമത്തെ ഹിന്ദി ചിത്രവുമായെത്തുന്നു. തുഷാര്‍ കപൂര്‍, ഋതേഷ് ദേശ്മുഖ്, ഇഷ കോപികര്‍, നേഹ ദുപിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് ക്യാ കൂള്‍ ഹൈ ഹം എന്നാണ്. ചിത്രം മെയില്‍ തിയേറ്ററുകളിലെത്തും.
ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ചിത്രങ്ങളൊന്നും ഒരുക്കാത്ത സംഗീത് ശിവന്‍ സന്ധ്യ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലെത്തിയത്. സ്നേഹപൂര്‍വം അന്നയാണ് ഒടുവില്‍ സംഗീത്ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം.
ഹിന്ദിയിലെ ചുരാ ലിയാ ഹൈ തുംനേ എന്ന രണ്ടാമത്തെ ചിത്രത്തിന് ശേഷം ഒരുക്കുന്ന ക്യാ കൂള്‍ ഹൈ ഹം ഹാസ്യത്തിന് പ്രാധാന്യ നല്‍കിയുള്ള ചിത്രമാണ്. മുംബൈ നഗരത്തില്‍ നടക്കുന്ന ഒരു കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ നിരപരാധിയായ ഒരാള്‍ പ്രതിയാവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് നര്‍മത്തില്‍ പൊതിഞ്ഞ് പറയുന്നത്.
അനുമാലിക് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാംജിയാണ്. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications