ഐശ്വര്യയുടെ ഇടതുകാല്‍ ഒടിഞ്ഞ് ഹിന്ദൂജാ ആശുപത്രിയില്‍
ഐശ്വര്യയുടെ ഇടതുകാല്‍ ഒടിഞ്ഞ് ഹിന്ദൂജാ ആശുപത്രിയില്‍
മുംബൈ: ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ടുകൊണ്ടിരുന്ന നടി ഐശ്വര്യാ റായിയുടെ പുറത്ത് ജീപ്പ് ഇടിച്ച് കാല്‍ ഒടിഞ്ഞു. നാസിക്കിന് സമീപം ത്രിബകേശ്വറിലായിരുന്നു ഷൂട്ടിംഗ്.
ഷൂട്ടിംഗിനിടയില്‍ തെന്നി വന്ന ജീപ്പാണ് ഐശ്വര്യാ റായിയ്ക്ക് നേരെ പാഞ്ഞ് വന്ന് ഇടിച്ചത്. നാസിക്കിലെ ഒരു ആശുപത്രിയില്‍ ചികിത്സിച്ച ശേഷം ഐശ്വര്യയെ മുബൈയിലെ ഹിന്ദൂജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ രണ്ട് ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.
അമിതാബച്ചന്‍, തുഷാര്‍ കപൂര്‍, അക്ഷയ് കപൂര്‍ എന്നിവരുള്ള ഒരു രംഗം ചിത്രീകരിയ്ക്കുന്നതിനിടയ്ക്കാണ് അപകടം ഉണ്ടായത്. രാജ് കുമാര്‍ സന്തോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കാക്കി എന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് കേശുറാംസെയാണ്.
എത്ര ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുല്ല.
കഴിഞ്ഞ രണ്ട് ദിവസമായി നടന്മാരായ സല്‍മാന്‍ ഖാനും വിവേക് ഒബ്രോയിയും തമ്മില്‍ നടക്കുന്ന വാക്പയറ്റില്‍ ഐശ്വര്യയും പ്രധാന കഥാപാത്രമാണ്. സല്‍മാന്‍ ഖാന്‍ വിവേകിനെ വിളിച്ച് കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയെന്നാണ് വിവേക് ആരോപിയ്ക്കുന്നത്. ഐശ്വര്യ റായി ഉള്‍പ്പെടെയുള്ള ചില നടികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സല്‍മാന്‍ തന്നെ ഫോണില്‍ വിളിച്ച് വധഭീഷണി ഉയര്‍ത്തിയതെന്നും വിവേക് ഒബ്റോയി കുറ്റപ്പെടുത്തിയിരുന്നു.
എന്തായാലും അപകടം കഴിഞ്ഞ് ചികിത്സയ്ക്കായി ഐശ്വര്യയെ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോള്‍ വിവേകും ഒപ്പമുണ്ടായിരുന്നു. താന്‍ ഐശ്വര്യയുടെ നല്ല സുഹൃത്തുമാത്രമാണെന്നാണ് വിവേക് പറയുന്നത്.


Click it and Unblock the Notifications