സല്‍മാനുമൊത്ത് അഭിനയിയിക്കില്ല: ഐശ്വര്യ
സല്‍മാനുമൊത്ത് അഭിനയിയിക്കില്ല: ഐശ്വര്യ
മുംബൈ: നടന്‍ സല്‍മാന്‍ ഖാനുമൊത്ത് ഇനി അഭിനയിയ്ക്കില്ലെന്ന് നടി ഐശ്വര്യറായി വ്യക്തമാക്കി.
സല്‍മാനുമായുള്ള സൗഹൃദം തന്നെ ജീവിതത്തിലെ ഒരു പേടിസ്വപ്നമാണ്. എന്റെ ആത്മാഭിമാനവും അന്തസ്സും സ്വസ്ഥതയും ക്ഷേമവും കണക്കിലെടുത്താണ് ഈ തിരുമാനത്തിലെത്തിയത്. ഐശ്വര്യ പറയുന്നു.
സല്‍മാന്റെ പ്രവര്‍ത്തികളേക്കുറിച്ചും മറ്റും അഭിപ്രായം പറയാതിരുന്നത് മാന്യത കണക്കിലെടുത്താണ്. എന്നാല്‍ അദ്ദേഹം നിരന്തരം തന്റെയും കുടുംബത്തിന്റേയും അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുകയാണ്. മാത്രമല്ല തുടരെ തുടരെ തന്നെക്കുറിച്ചും മറ്റും നുണകളും പ്രചരിപ്പിയ്ക്കുന്നു. കാലൊടിഞ്ഞ് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഐശ്വര്യറായി പറയുന്നു.
സല്‍മാന്‍ മദ്യത്തിനും ചീത്ത പെരുമാറ്റത്തിനും അടിമയായെങ്കിലും താന്‍ അദ്ദേഹത്തോടൊപ്പം നിന്നു. പക്ഷേ സര്‍മാനില്‍ നിന്ന് സൗഹൃദപൂര്‍വമായ സമീപനമല്ല ഉണ്ടായത്. വിശ്വാസവഞ്ചനയും മാനഹാനിയും മാത്രമാണ് ഫലമായി തനിയ്ക്ക് കിട്ടിയത്. രണ്ട് വര്‍ഷം മുമ്പ് തന്നെ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും താന്‍ വിച്ഛേദിച്ചിരുന്നു. പ്രധാന സംവിധായകരോടൊക്കെ താന്‍ സര്‍മാനുമായി അഭിനയിയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐശ്വര്യ പറഞ്ഞു.


Click it and Unblock the Notifications