twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യാ റായി കാന്‍മേളയിലെ ജൂറിയാവുന്നു

    By Staff
    |

    ഐശ്വര്യാ റായി കാന്‍മേളയിലെ ജൂറിയാവുന്നു

    മുംബൈ: ഹിന്ദി നടി ഐശ്വര്യാ റായിയെ കാന്‍ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളില്‍ ഒരാളായി തിരഞ്ഞെടുത്തു. 2003 മേയ് 14 നാണ് ഫ്രാന്‍സില്‍ ചലച്ചിത്രോത്സവം തുടങ്ങുന്നത്. ആദ്യമായാണ് കാന്‍ ചലച്ചിത്ര മേളയില്‍ ഒരു ഇന്ത്യാക്കാരി ജൂറി അംഗമാവുന്നത്. ജൂറി അംഗമാവാന്‍ വിരോധമില്ലെന്ന് ഐശ്വര്യ മേളയുടെ പ്രസിഡണ്ട് ഗില്ലി ജേക്കബിനെ അറിയിച്ചിട്ടുണ്ട്.

    ഐശ്വര്യ അഭിനയിച്ച ദേവദാസ് 2002 കാന്‍ മേളയില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു.

    ഇതിനിടെ ഐശ്വര്യ ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഐശ്വര്യയെ കഴിഞ്ഞ ആഴ്ച വന്ന് കണ്ടിരുന്നു. കാലൊടിഞ്ഞ് ഹിന്ദൂജ ആശുപത്രിയിലാണ് ഐശ്വര്യ ഇപ്പോള്‍. അവിടെ എത്തിയാണ് ബോണ്ട് ചിത്ര പ്രവര്‍ത്തകര്‍ ഐശ്വര്യയെ കണ്ടത്.

    പിയേഴ്സ് ബ്രോസ്നനായിരിയ്ക്കും ഐശ്വര്യയുടെ നായകന്‍. കരാറുറപ്പിയ്ക്കാനായി അടുത്ത മാസം ഐശ്വര്യ ലണ്ടനിലെത്തുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X