»   » പിന്നെ വിനയനും ബോളിവുഡിലേക്ക്

പിന്നെ വിനയനും ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

പിന്നെ വിനയനും ബോളിവുഡിലേക്ക്

പ്രിയദര്‍ശന്‍, ടി. കെ. രാജീവ്കുമാര്‍ തുടങ്ങിയ സംവിധായകര്‍ക്ക് പിന്നാലെ വിനയനും ബോളിവുഡിലേക്ക് കടക്കുന്നു.

മലയാളത്തിലെ തന്റെയും മറ്റു സംവിധായകരുടെയും ചിത്രങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയാണ് പ്രിയദര്‍ശന്‍ ചെയ്യാറെങ്കില്‍ വിനയന്‍ ഹിന്ദിയിലെത്തുന്നത് തന്റെ ചിത്രം റീമേക്ക് ചെയ്യാനാണ്. വിനയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വാസന്തിലും ലക്ഷ്മിയും പിന്നെ ഞാനും ആണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്.

ഈ ചിത്രം നേരത്തെ തമിഴിലും കന്നഡയിലും റീമേക്ക് ചെയ്തിരുന്നതാണ്. തമിഴില്‍ കാശി എന്ന പേരില്‍ വിനയന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെന്നതു പോലെ തമിഴ്, കന്നഡ റീമേക്കുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

ബാബു പണിക്കര്‍, രമേഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹിന്ദി റീമേക്കിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. മൂന്ന് ഭാഷകളില്‍ ഹിറ്റുകള്‍ തീര്‍ക്കാന്‍ കഴിഞ്ഞ ചിത്രത്തിന്റെ കഥയ്ക്ക് ഹിന്ദിയിലും വിജയം സൃഷ്ടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് നിര്‍മാതാക്കള്‍. ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ നിര്‍മാതാക്കള്‍ വിനയനെ സമീപിക്കുകയായിരുന്നു. ഈ നിര്‍മാതാക്കള്‍ തന്നെയാണ് വിനയന്റെ കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത വെള്ളിനക്ഷത്രവും നിര്‍മിച്ചത്.

ഹിന്ദിയിലെ ചിത്രത്തിന്റെ താരനിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണി ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായിരുന്നു. തമിഴ് ചിത്രമായ കാശിയില്‍ നായകനായുള്ള അഭിനയത്തിന് വിക്രമിനും ഏറെ കയ്യടി കിട്ടിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X