അസിന്‍ ബോളിവുഡിലേക്ക്?
അസിന്‍ ബോളിവുഡിലേക്ക്?
മലയാളത്തില്‍ നിന്നാണ് അസിന്‍ തുടങ്ങിയത്. ആദ്യചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ കൂടുതല്‍ അവസരങ്ങളും ലഭിച്ചില്ല. എന്നാല്‍ തെലുങ്കിലെത്തിയപ്പോള്‍ അസിന് അവിടെ ലഭിച്ചത് നമ്പര്‍ വണ്‍ പദവിയാണ്. പിന്നാലെ തമിഴിലെയും മുന്‍നിര നായികയായി. ടോളിവുഡും കോളിവുഡും കീഴടക്കി. ഇനി ബോളിവുഡ്?
കാര്യങ്ങള്‍ ശരിയായി നടക്കുകയാണെങ്കില്‍ അസിന് ഇനി ബോളിവുഡിലും തിളങ്ങാന്‍ അവസരം ലഭിച്ചേക്കും. തമിഴില്‍ സൂപ്പര്‍ഹിറ്റായ ഗജിനിയുടെ ഹിന്ദി റീമേക്കിലാണ് അസിന്റെ ബോളിവുഡ് പ്രതീക്ഷകള്‍.
ഗജിനിയുടെ ഹിന്ദി റീമേക്കില്‍ അമീര്‍ഖാനാണ് അഭിനയിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത വേഷം അമീര്‍ഖാന്‍ പുനരവതരിപ്പിക്കും. ചിത്രത്തില്‍ അസിന്‍ നായികയായേക്കുമെന്നാണ് അമീര്‍ഖാന്‍ നല്‍കിയ സൂചന. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും അസിന്റെ പ്രതീക്ഷകള്‍ അമീര്‍ഖാന്‍ ചിത്രത്തെ വട്ടമിട്ടു പറക്കുകയാണ്.
ഗജിനിയില്‍ അസിനായിരുന്നു നായിക. ഈ ചിത്രത്തിലെ അസിന്റെ പ്രകടനത്തെ അമീര്‍ഖാന്‍ അഭിനന്ദിച്ചിരുന്നു.


Click it and Unblock the Notifications