അമ്മയുടെ ചിത്രത്തില്‍ മകള്‍ നായിക

By Staff

അമ്മയുടെ ചിത്രത്തില്‍ മകള്‍ നായിക

ഹേമമാലിനി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകള്‍ ഇഷാ ഡിയോള്‍ നായികയാവുന്നു.

ഇഷാ ഡിയോള്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മകളുടെ സിനിമാരംഗത്തെ നിലനില്പ് സുരക്ഷിതമാക്കാന്‍ ഹേമമാലിനി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.

ഹേമമാലിനി ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ ടി വി സീരിയലുകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇഷ ഇതുവരെ അഭിനയിച്ച ഒരു ചിത്രവും ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല. ഇഷ അഭിനയിച്ച അഞ്ച് ചിത്രങ്ങളും പരാജയമായിരുന്നു. തുഷാര്‍ കപൂറിനൊപ്പം അഭിനയിച്ച കോയി മേരെ ദില്‍ സേ പൂഛേ, ഋത്വിക് റോഷന്റെ നായികയായി വേഷമിട്ട നാ തും ജാനോ ന ഹം, ക്യാ ദില്‍ നേ കഹാ, കുച്ച് തോ ഹേ, ചുരാ ലിയാ ഹേ തുംനേ എന്നീ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X