twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുഗള്‍ പശ്ചാത്തലത്തില്‍ ഒരു പ്രണയകാവ്യം കൂടി

    By Staff
    |

    മുഗള്‍ പശ്ചാത്തലത്തില്‍ ഒരു പ്രണയകാവ്യം കൂടി

    പ്രണയത്തിന്റെയും പകയുടെയും അധികാര ദുരയുടെയും കടുംവര്‍ണങ്ങളിലെഴുതപ്പെട്ടതാണ് മുഗള്‍ രാജകുടുംബത്തിന്റെ ചരിത്രം. ചരിത്രത്തിന്റെ പഴമയിലേക്ക് ക്യാമറ തിരിക്കുന്ന ചലച്ചിത്രകാരന്മാര്‍ക്ക് ഏറെ ആകര്‍ഷമാവും മുഗള്‍ കുടുംബത്തിന്റെ ഐതിഹാസികമാനമുള്ള കഥ. മുഗള്‍ ഈ ആസം, താജ്മഹല്‍ തുടങ്ങിയ ചിത്രങ്ങള്‍ അങ്ങനെയുണ്ടായവയാണ്. മറ്റൊരു ഹിന്ദി ചിത്രം കൂടി മുഗള്‍ രാജകുടുംബത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി ഒരുങ്ങുന്നു.

    താജ്മഹല്‍-ഒരു അനശ്വര പ്രണയകാവ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ അക്ബര്‍ ഖാനാണ്. 50 കോടി ചെലവിട്ട് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നതും അക്ബര്‍ ഖാന്‍ തന്നെ. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്യ്ര സമര പോരാളിയും ഇന്ത്യന്‍ വംശജയുമായ ഫാത്തിമ മീറും അക്ബര്‍ ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

    പുത്രനാല്‍ ബന്ധിതനായി ദുരിതപൂര്‍ണമായ അവസാനനാളുകളിലൂടെ കടന്നുപോകേണ്ടിവന്ന ഷാജഹാനെ അവതരിപ്പിക്കുന്നത് കബീര്‍ ബേഡിയാണ്. ഔറംഗസീബായി സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ വേഷമിടുന്നു.

    മുഗള്‍ ചരിത്രത്തില്‍ ദുരൂഹത വലയം ചെയ്തുനില്‍ക്കുന്ന ഷാജഹാന്റെ പുത്രി ജഹന്നാര മനീഷാ കൊയ്രാളയുടെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും. ജഹാംഗീറായി അര്‍ബാസ് ഖാനും നൂര്‍ജഹാനായി പൂജാബത്രയും.

    മുഗള്‍ രാജകുടുംബത്തിന്റെ പ്രൗഢി പുന:സൃഷ്ടിക്കുന്ന സെറ്റുകള്‍ ഈ ചിത്രത്തിന്റെ ഒരു സവിശേഷതയായിരിക്കും. ക്ലാസിക്കല്‍ ഉറുദുവിലാണ് സംഭാഷണങ്ങളെഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാനി-പേര്‍ഷ്യന്‍ സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ല്യാല്‍ പുരിയും ഈണം പകരുന്നത് നൗഷാദും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X