മനീഷയുടെ ജീവിതം ശശിലാല്‍ സിനിമയാക്കുന്നു
വിവാദം കൊഴുത്ത് കോടതി വരെ എത്തിയില്ലായിരുന്നെങ്കില്‍ ഏക് ഛോട്ടീ സീ ലൗവ് സ്റോറിക്ക് മുടക്കിയ കാശ് പോലും തിരിച്ചുകിട്ടില്ലായിരുന്നുവെന്ന് ശശിലാല്‍ നായര്‍ക്ക് അറിയാം. സിനിമ നന്നായില്ലെങ്കിലും വിവാദമുണ്ടാക്കിയാല്‍ വിജയിച്ചോളുമെന്ന അനുഭവത്തെ ഗുരുവായി എടുത്തിരിക്കുകയാണ് ശശിലാല്‍ നായര്‍.
ശശിലാല്‍ നായര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത ചിത്രം മനീഷ കൊയ്രാളയുടെ ജീവിതത്തെ കുറിച്ചാണത്രെ. വിവാദത്തില്‍ എതിരാളിയായിരുന്ന മനീഷയെ കുറിച്ച് സിനിമയെടുക്കുന്നതിലൂടെ മറ്റൊരു വിവാദം കൊഴുക്കുമെന്ന കണക്കുകൂട്ടലിലാണ് ശശിലാല്‍ നായര്‍.
മാഡം എം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു ഹോളിവുഡ് നടിയെയാണ് ചിത്രത്തില്‍ നായികയാക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
മനീഷയുടെ തുറന്ന പുസ്തകം പോലുള്ള ജീവിതം പ്രമേയമാക്കാനുള്ള ശശിലാല്‍ നായരുടെ നീക്കം വിവാദം സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള മറ്റൊരു ശ്രമമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തന്റെ മദ്യപാനവും സ്വതന്ത്ര ലൈംഗികതയുമൊക്കെ മനീഷ തന്നെ തുറന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്.


Click it and Unblock the Notifications











