ഐശ്വര്യ കൂടെയില്ലാതെന്ത് പരസ്യചിത്രം?
ഐശ്വര്യാറായി കൂടെയുണ്ടെങ്കില്‍ അഭിഷേക് ബച്ചന് ഒരു ഉന്മേഷമാണ്. അത് പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തിലായാലും അതെ. അതുകൊണ്ടാണ് എല്‍ജി കമ്പനിയുടെ പരസ്യചിത്രത്തില്‍ തനിക്കൊപ്പം ഐശ്വര്യയെയും ഉള്‍പ്പെടുത്തണമെന്ന് അഭിഷേക് ബച്ചന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്.
പക്ഷേ വന്‍തുക നല്‍കി പരസ്യത്തില്‍ ഐശ്വര്യയെ ഉള്‍പ്പെടുത്തുന്നതില്‍ കമ്പനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭാര്യ ഒപ്പമുണ്ടായാലേ പരസ്യചിത്രത്തില്‍ അഭിനയിക്കൂവെന്ന് അഭിഷേക് ശഠിച്ചതോടെ കമ്പനി അഭിഷേകിനെ പരസ്യത്തില്‍ നിന്നൊഴിവാക്കി. അഭിഷേകുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചു.
വിവാഹത്തിനു ശേഷം അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഒട്ടേറെ ഓഫറുകള്‍ വരുന്നുണ്ട്. പരസ്യത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് ദമ്പതികള്‍ അഭിഷേക്-ഐശ്വര്യയാണ്. പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ദമ്പതികള്‍ അജയ് ദേവ്ഗന്‍- കാജളാണ്.
അക്ഷയ് കുമാറിനെ പരസ്യത്തില്‍ നിന്നൊഴിവാക്കിയ എല്‍ജി കമ്പനി അക്ഷയ് കുമാറിനെയെ ഷാഹിദ് കപൂറിനെയോ തങ്ങളുടെ പുതിയ മോഡലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











