യുവിയുടെ അമ്മയ്ക്ക് ദീപികയെ ഇഷ്ടം
യുവരാജ് സിംഗിന്റെ അമ്മയ്ക്ക് ദീപികാ പദുകോണിനെ വല്ലാതങ്ങ് ബോധിച്ചിരുന്നു. വളരെ നല്ല പെണ്‍കുട്ടിയാണെന്നാണ് യുവിയുടെ അമ്മ ശബ്നം സിങിന് ദീപികയെ കുറിച്ചുള്ള അഭിപ്രായം. പക്ഷേ ഇനി പറഞ്ഞിട്ടെന്തു കാര്യം?
നേരത്തെ കിം ശര്‍മയോടായിരുന്നു യുവരാജിന് പ്രണയം. കിം ശര്‍മയുമൊത്ത് ഊരുചുറ്റുന്നത് യുവരാജിന്റെ പതിവായിരുന്നു. പക്ഷേ ബോളിവുഡിലെ ഗ്ലാമര്‍ താരമായ കിം ശര്‍മയെ യുവിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലത്രെ. ആ ബന്ധത്തിന് അവരുടെ യാതൊരു പിന്തുണയുമുണ്ടായിരുന്നില്ല. യുവി ആ ബന്ധമങ്ങ് അവസാനിപ്പിച്ച് ദിപീകയിലേക്ക് തിരിയുകയും ചെയ്തു.
മകന് ഒടുവില്‍ നല്ലൊരുത്തിയെ കണ്ടെത്തി എന്ന മട്ടിലാണ് ശബ്നം സിങ് യുവിയുടെ ദീപികയുമായുള്ള ബന്ധത്തെ കണ്ടിരുന്നത്. രണ്‍ബീര്‍, എം.എസ്.ധോണി എന്നിങ്ങനെ പലര്‍ക്കൊപ്പവും കറങ്ങിനടന്നിട്ടുണ്ടെങ്കിലും ശബ്നം സിങ് ദീപികയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
പക്ഷേ ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? ദീപിക ഇപ്പോള്‍ വീണ്ടും പഴയ കാമുകന്‍ രണ്‍ഭീറിനൊപ്പമാണ്. യുവരാജുമായുള്ള ബന്ധം വളരെ പെട്ടെന്നാണ് ദീപിക വേണ്ടെന്നുവച്ചത്. ദിവസേനയൊന്നോണം കാമുകന്‍മാരെ മാറ്റുന്ന മകന്റെ പഴയ കാമുകി നല്ലൊരുത്തിയാണെന്ന അഭിപ്രായം ഇപ്പോഴും യുവിയുടെ അമ്മയ്ക്കുണ്ടോ ആവോ....
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications