ഗജിനിയുടെ ഷൂട്ടിംഗിനിടെ അമീറിന് പരിക്ക്
അമീര്‍ ഖാന്‍ നായകനാകുന്ന ഗജിനിയുടെ ഷൂട്ടിഗ് താത്‌കാലികമായി നിര്‍ത്തി വെച്ചു. ചിത്രീകരണത്തിനിടെ അമീറിന് പരിക്കേറ്റതാണ് ഷൂട്ടിംഗ് നിര്‍ത്തി വെയ്ക്കാനിടയാക്കിയത്.
ഞായറാഴ്‌ച വൈകിട്ടുണ്ടായ അപകടത്തെ തുടര്‍ന്ന് അമീറിന് മൂന്നാഴ്‌ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആപത്‌ക്കരമായ രീതിയിലുള്ള സംഘട്ടന രംഗത്തിനിടെ നിലത്തു വീണ അമീറിന് കാലിനാണ് പരിക്കേറ്റത്.
ഹൈദ്രാബാദിലെ ലൊക്കെഷനില്‍ നിന്നും അമീര്‍ വിശ്രമത്തിനായി മുംബൈയിലേക്ക് മടങ്ങുമെന്ന് ഗജിനിയുടെ സംവിധായകന്‍ മുരുകദാസ് അറിയിച്ചു.
ഗജിനിയുടെ ഷൂട്ടിംഗിനിടെ അമീറിന് പരിക്കേല്‌ക്കുന്നത് രണ്ടാമത്ത തവണയാണ്. കഴിഞ്ഞയാഴ്‌ചയുണ്ടായ അപകടത്തില്‍ അമീറിന്റെ പിന്‍തുടകളിലെ ഞരമ്പുകള്‍ക്ക് പരിക്കേറ്റിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അമീറിന്റെ നിര്‍ബന്ധ പ്രകാരം തന്നെ ഷൂട്ടിംഗ് തുടരുകയായിരുന്നു.
പുതിയ സംഭവത്തോടെ ഗജിനി റിലീസ് വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.
തമിഴില്‍ സൂര്യയും അസിനും നായികനായകന്‍മാരായ അഭിനയിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. ഹിന്ദിപ്പതിപ്പിലും തെന്നിന്ത്യന്‍ താരം അസിന്‍ തന്നെയാണ് അഭിനയിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications