»   » അമീറിന് ആണ്‍തരി പിറന്നു

അമീറിന് ആണ്‍തരി പിറന്നു

Posted By:
Subscribe to Filmibeat Malayalam
\Aamir Khan and Kiran Rao
താരസുന്ദരി ഐശ്വര്യ റായി അമ്മയായതിന്റെ ഹാങ് ഓവര്‍ വിട്ടുമാറുംമുമ്പെ ബി ടൗണില്‍ നിന്ന് വീണ്ടുമൊരു പ്രസവവാര്‍ത്ത. ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് ആണ്‍കുഞ്ഞ് പിറന്നതാണ് ബോളിവുഡിന് ആഘോഷിയ്ക്കാനുള്ള വകുപ്പ് നല്‍കിയിരിക്കുന്നത്.

ഐശ്വര്യയുടെ പ്രസവത്തിന് മാധ്യമങ്ങള്‍ നിമിഷങ്ങളെണ്ണിയാണ് കഴിഞ്ഞതെങ്കില്‍ അമീര്‍ അച്ഛനായ വാര്‍ത്ത ദിവസങ്ങള്‍ കഴിഞ്ഞാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ഡിസംബര്‍ ഒന്നിനാണ് അമീര്‍ കിരണ്‍ റാവു ദമ്പതികള്‍ക്കു കുഞ്ഞു പിറന്നത്.

കുഞ്ഞുണ്ടാകാന്‍ ദീര്‍ഘകാലമായി ദമ്പതിമാര്‍ ഐവിഎഫ് ചികിത്സ നടത്തിയിരുന്നു. അമീര്‍ഖാനാണു വിവരം പുറത്തുവിട്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനും വിഷമതകള്‍ക്കും ശേഷമുള്ള കുഞ്ഞിന്റെ ജനനം സന്തോഷവാനാക്കിയെന്ന് അമീര്‍ പറഞ്ഞു.

അമീറിന്റെ പത്‌നിയും സംവിധായകയുമായ കിരണ്‍റാവു നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. റീന ദത്തയുമായുള്ള 15 വര്‍ഷം നീണ്ടുനിന്ന വിവാഹ ബന്ധം ഉപേക്ഷിച്ചാണ് അമീര്‍ കിരണ്‍റാവുവിനെ വിവാഹം ചെയ്തത്.

റീന നിര്‍മ്മിച്ച് അമീര്‍ നായകനായ 'ലഗാന്‍' എന്ന ചിത്രത്തില്‍ കിരണ്‍റാവു സഹസംവിധായികയായി പ്രവര്‍ത്തിച്ചിരുന്നു

English summary
Aamir Khan and Kiran Rao have become proud parents of a baby boy. The child was born on December 1st through IVF to a surrogate mother at a private clinic in Mumbai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam