»   » ഐശ്വര്യയ്‌ക്കെതിരെ പരാതിയുമായി മധുര്‍

ഐശ്വര്യയ്‌ക്കെതിരെ പരാതിയുമായി മധുര്‍

Posted By:
Subscribe to Filmibeat Malayalam
aishwarya
ഐശ്വര്യ റായി ഗര്‍ഭിണിയായെന്ന വാര്‍ത്തയില്‍ ലോകം മുഴുവന്‍ ആഹ്ലാദിച്ചപ്പോള്‍ തന്റെ ഒന്നര വര്‍ഷത്തോളം നീണ്ട അധ്വാനത്തില്‍ നിന്നുണ്ടായ തിരക്കഥ ഇനിയാര് വെള്ളിത്തിരയിലെത്തിയ്ക്കുമെന്ന ദുഖത്തിലായിരുന്നു മധുര്‍ ഭണ്ഡാക്കര്‍ എന്ന സംവിധായകന്‍. ഒരു പാട് സ്വപ്‌നങ്ങളുമായി താന്‍ തുടങ്ങി വച്ച ഒരു സിനിമ വഴിയില്‍ വച്ചുപേക്ഷിക്കാന്‍ ഒരു സംവിധായകനും കഴിയില്ല.

അമ്മമാരേയും സ്ത്രീത്വത്തെയും താന്‍ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നുവെന്ന് ഭണ്ഡാക്കര്‍ പറയുന്നു. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുറപ്പുള്ള ഒരു പ്രോജക്ട് താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചു കൊണ്ട് ഐശ്വര്യ എന്തിനേറ്റെടുത്തു എന്നാണ് ഭണ്ഡാക്കറുടെ ചോദ്യം. തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം മധുര്‍ തുറന്നടിച്ചത്.

ഗര്‍ഭിണിയാണെന്ന വിവരം ഐശ്വര്യ മുന്‍പൊന്നും തന്നോടു പറഞ്ഞിട്ടില്ലെന്നും ലോകത്തുള്ള മറ്റെല്ലാവരേയും പോലെ താനും അത് മാധ്യമങ്ങളില്‍ നിന്നു മാത്രമാണറിഞ്ഞതെന്നും ഭണ്ഡാക്കര്‍ പറഞ്ഞു. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അനേകം തൊഴിലാളികള്‍ പെട്ടന്നുള്ള ഈ സിനിമ നിര്‍ത്തി വയ്ക്കുന്നുവെന്ന വാര്‍ത്തയെ എങ്ങനെ സ്വീകരിയ്ക്കുമെന്ന് താന്‍ ഭയപ്പെട്ടെന്നും സംവിധായകന്‍ പറഞ്ഞു.

ഐശ്വര്യ അഭിനയിച്ചു കൊണ്ടിരുന്ന മധുര്‍ ഭണ്ഡാക്കര്‍ ചിത്രം മറ്റൊരു നടിയെ വച്ചു ചെയ്യുമെന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും ഒരു വര്‍ഷത്

English summary
Bhandarkar pleads innocence on the knowledge of Aishwarya Rai's pregnancy at the time of the launch of the film. He even hints that he would not have started the film had he known about her pregnancy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam