അമിതാഭ് അഭിഷേകിന്റെ മുത്തച്ഛനാകുന്നു
അമിതാഭ് ബച്ചന്‍ മകന്‍ അഭിഷേകിന്റെ മുത്തച്ഛനായാല്‍ എങ്ങിനെയിരിക്കും? എന്തായാലും രണ്ടുപേരുടെയും ആരാധകര്‍ക്ക് ഈ കാഴ്‌ച കാണുവാനുള്ള അവസരം അടുത്തുവരുകയാണ്.
രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ദില്ലി 6 എന്ന ചിത്രത്തില്‍ അമിതാബ് അഭിഷേകിന്റെ മുത്തച്ഛനായി രംഗത്തെത്തുന്നു. അഭിഷേക് ബച്ചനും സോനം കപൂറും നായികാ നായകന്‍മാരാകുന്ന ചിത്രത്തില്‍ അഭിയുടെ മുത്തച്ഛനാകാനുള്ള ഓഫര്‍ ഒരു എതിര്‍പ്പുമില്ലാതെയാണത്രേ അമിതാബ് ഏറ്റെടുത്തത്.
അമിതാബിന്റെ ഭാര്യ(അഭിഷേകിന്റെ മുത്തശ്ശി)യായി വഹീദ റഹ്മാനാണ് വേഷമിടുന്നത്. എഴുപതുകളിലും എണ്‍പതുകളിലും അമിതാബും വഹീദയും ഒട്ടേറെചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 25വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും ദില്ലി 6നുണ്ട്.
മെഹ്‌റയുടെ മുന്‍ ചിത്രമായ രംഗ് ദേ ബസന്തിയിലും വഹീദ റഹ്മാന്റെ സാന്നിധ്യമുണ്ടായിരുന്നു. ദില്ലി 6നായി വഹീദയും ബിഗ് ബിയും ഒന്നിച്ചുള്ള ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞതായും വാര്‍ത്തയുണ്ട്.


Click it and Unblock the Notifications











