അമര്‍ അക്ബര്‍ ആന്റണി റീമേക്ക് ഉപേക്ഷിച്ചു

By Ajith Babu

Salman Khan
അമര്‍ അക്ബര്‍ ആന്റണിയുടെ റീമേക്കിലൂടെ സഹോദരന്‍മാര്‍ക്കൊപ്പം വെള്ളിത്തിരയിലെത്താനുള്ള സല്‍മാന്‍ ഖാന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. സംവിധായകന്‍ ഡേവിഡ് ധവാന് പ്രൊജക്ടില്‍ താത്പര്യം നഷ്ടപ്പെട്ടതാണ് ഖാന്‍ സഹോദരന്‍മാര്‍ക്ക് തിരിച്ചടിയായത്.

റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ മറ്റ് നടന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സല്‍മാന്‍ ഖാനും സഹോദരന്‍മാര്‍ക്കും പ്രതിബന്ധമായത്. ബോളിവുഡ് ഇതിഹാസം ബിഗ് ബിയുടെ റോളില്‍ സല്‍മാന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിയ്ക്കുമോയെന്ന് സംവിധായകന് സംശയമുണ്ടായിരുന്നു.

സല്‍മാന്റെ സഹോദരന്‍ അബ്ബാസും സൊഹയ്‌ലിനും യഥാക്രമം ഋഷി കപൂറിന്റെയും വിനോദ് ഖന്നയുടെ റോളുകളുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബിഗ് ബിയുടെ റോള്‍ തനിയ്ക്ക് ചേരില്ലെന്ന തിരിച്ചറിഞ്ഞ സല്‍മാന്‍ സ്വയം പിന്‍മാറാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ പ്രൊജക്ട് ഉപേക്ഷിയ്ക്കാന്‍ സംവിധായകനും തീരുമാനിയ്ക്കുകയായിരുന്നു.

അമര്‍ അക്ബര്‍ ആന്റണി റീമേക്ക് നടക്കില്ലെന്ന് ഡേവിഡ് ധവാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്റണി ഗോണ്‍സാല്‍വസിന്റെ വേഷത്തിലേക്ക് ബച്ചനെ അല്ലാതെ മറ്റാരെയും ആലോചിയ്ക്കാന്‍ പോലുമാകില്ലെന്ന് സംവിധായകന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X