»   » ധോണിയുടെ വിവാഹം പെട്ടന്നുണ്ടായതല്ല: ബിപാഷ

ധോണിയുടെ വിവാഹം പെട്ടന്നുണ്ടായതല്ല: ബിപാഷ

Posted By: Super
Subscribe to Filmibeat Malayalam
Bipasha
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിവാഹം പെട്ടെന്ന് തീരുമാനിച്ചതൊന്നും അല്ലെന്ന് ധോണിയുടെ സുഹൃത്തുകൂടിയായ ബോളിവുഡ് ഹോട്ടി ബിപാഷ ബസു.

ധോണിയുടെയും കളിക്കൂട്ടുകാരി സാക്ഷി റാവത്തിന്റെയും വിവാഹം മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണ് നടന്നതെന്നും വിവാഹത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്നുമാണ് ബിപാഷ പറഞ്ഞിരിക്കുന്നത്.

ഞായറാഴ്ച രാത്രി നടന്ന വിവാഹക്കാര്യം അധികമാരും അറിഞ്ഞില്ല എങ്കിലും നാം നവദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കണം. പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ആക്രോശിന്റെ ഷൂട്ടിംഗ് തിരക്കു കാരണം എനിക്ക് ഡെറാഡൂണില്‍ നടന്ന വിവാഹത്തില്‍ പങ്കുകൊള്ളാന്‍ സാധിച്ചില്ല-താരം പറയുന്നു.

തനിക്ക് പോകാന്‍ പറ്റിയില്ല എങ്കിലും കൂട്ടുകാരന്‍ ജോണ്‍ ഏബ്രഹാം വിവാഹത്തിന് പങ്കെടുത്തതില്‍ താന്‍ സന്തോഷവതിയാണെന്നും ധോണിയും സാക്ഷിയും മുംബൈയില്‍ മടങ്ങിയെത്തുമ്പോള്‍ അവരെ സന്ദര്‍ശിക്കുമെന്നും ബിപാഷ പറഞ്ഞു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ ധോനിക്കും സാക്ഷിക്കും ബിപാഷ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam