ആദാമിന്റെ മകനായി ഷാരൂഖ് ഖാന്‍?

പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് ആദാമിന്റെ മകന്‍ അബുവിന്റെ ഹിന്ദി റീമേക്കിന് പിന്നില്‍. മലയാളചിത്രത്തിന്റെ സംവിധായകനായ സലിം അഹമ്മദ് തന്നെയായിരിക്കും ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് അറിയുന്നത്.
കരണ്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്താണ് ഷാരൂഖിനായി ഒട്ടേറെ നല്ല കഥാപാത്രങ്ങളെ കരണ്‍ നല്‍കിയിട്ടുണ്ട്്. അതിനാല്‍ത്തന്നെ അബുവാകുന്നതും ഷാരൂഖ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അബുവിന്റെ ഭാര്യാ വേഷത്തിലെത്തിലെത്തിയ സറീനാ വഹാബ് ഹിന്ദിയിലുമുണ്ടാവുമെന്നാണ് സൂചന.
നേരത്തേ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥ പറയുമ്പോള്‍ എന്ന ചിത്രം പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റീമേക് ചെയ്തപ്പോള്‍ ഷാരൂഖ് അഭിനയിച്ചിരുന്നു. എന്നാല്‍ മലയാള ചിത്രം പോലെ ബില്ലു ബാര്‍ബര്‍ ശ്രദ്ധിക്കപ്പെട്ടില്ല.
adaminte makan abu ആദാമിന്റെ മകന്‍ അബു ദേശീയ ചലച്ചിത്ര അവാര്‍ഡ് നടന്‍ ഷാരൂഖ് സലിം കുമാര്‍ karan johar national film award salim ahamed sharukh


Click it and Unblock the Notifications