»   » ഷാരൂഖിന് സല്ലുവിന്റെ ആശംസ

ഷാരൂഖിന് സല്ലുവിന്റെ ആശംസ

Posted By:
Subscribe to Filmibeat Malayalam
Salman
സല്‍മാനും ഷാരൂഖും തമ്മിലുള്ള ശത്രുത തീരുകയാണോ? നാഡീസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്തിടെ യുഎസില്‍ സര്‍ജറിയ്ക്ക് വിധേയനായ സല്‍മാന്‍ ഖാന്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഷാരൂഖ് ആശംസിച്ചിരുന്നു. എന്നാല്‍ മസില്‍മാന്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരാള്‍ വിചാരിച്ചാല്‍ മാത്രം ശത്രുത തീരില്ലല്ലോ എന്നാണ് ബി ടൗണ്‍ പാപ്പരാസികള്‍ ചിന്തിച്ചത്. അതേസമയം സല്ലുവും തന്റെ പഴയ സൗഹൃദം തിരിച്ചുപിടിയ്ക്കാനുള്ള ശ്രമത്തിലാണ്.

സര്‍ജറിയ്ക്ക് ശേഷം ന്യൂയോര്‍ക്കിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിയ്ക്കുന്ന സല്‍മാന്‍ തന്റെ ഈദ് ചിത്രമായ ബോഡിഗാര്‍ഡിന് ലഭിയ്ക്കുന്ന നല്ല പ്രതികരണത്തില്‍ തൃപ്തനാണ്. ഷാരൂഖിന്റെ ചിത്രമായ രാ വണ്‍ ഇതിനേക്കാള്‍ നല്ല വിജയം നേടട്ടെ എന്ന് ആശംസിയ്ക്കാനും സല്ലു തയ്യാറായി. ഇതോടെ ഇവരുടെ വഴക്ക് ഒരിക്കലും അവസാനിയ്ക്കില്ലെന്ന് കരുതിയിരുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

മുന്‍പ് നല്ല സുഹൃത്തുക്കളായിരുന്ന സല്‍മാനും ഷാരൂഖും സല്‍മാന്റെ മുന്‍ കാമുകിയായ കത്രീനയുടെ പിറന്നാള്‍ പാര്‍ട്ടിയ്ക്കിടെയാണ് വഴക്കിട്ടത്. തുടര്‍ന്ന് ബദ്ധശത്രുക്കളായി മാറിയ ഇവര്‍ പരസ്പരം നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.

English summary
People keep asking me about Shah Rukh and all I can say is that I pray that Ra.One is an even bigger hit than my film."- salman said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam