ഷാഹിദുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് കരീന
കരീന-ഷാഹിദ് പ്രണയത്തകര്‍ച്ചയും സെയ്‌ഫ് അലിഖാനുമായുള്ള കരീനയും പുതിയ പ്രണയവും ബോളിവുഡ് തകര്‍ത്താഘോഷിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ കരീന തങ്ങളെ വിഡ്‌ഢികളാക്കുകയായിരുന്നോ എന്നാണ് ബോളിവുഡിന്റെ സംശയം.
കാര്യം മറ്റൊന്നുമല്ല ഷാഹിദുമായി താന്‍ ഇപ്പോഴും അടുപ്പത്തിലാണെന്നുള്ള കരീനയുടെ വെളിപ്പെടുത്തല്‍തന്നെയാണ് ബോളിവുഡില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.
നാലുവര്‍ഷത്തെ പ്രണയം ഒറ്റ ദിവസം കൊണ്ട് മുറിച്ചുകളഞ്ഞ് ബോളിവുഡിനെ മുഴുവന്‍ അമ്പരപ്പിച്ച് കളഞ്ഞതാണ് കരീന. എന്നിട്ടും എന്താണ് ഷാഹിദുമായി ഇപ്പോഴും- ബോളിവുഡ് ചോദിക്കുന്നു.
ഇപ്പോള്‍ പുറത്തിറങ്ങിയ ഇവരുടെ ഏറ്റവും പുതിയ ചിത്രമായ ജാബ് വി മെറ്റിന്റെ ചിത്രീകരണത്തിനിടെ കരീനയും ഷാഹിദും തമ്മില്‍ മിണ്ടാറില്ലായിരുന്നുവെന്നും ഷാഹിദ് കരീനയുമായി നേര്‍ക്കുനേര്‍ വരാതിരിക്കാന്‍ പോലും ശ്രദ്ധിക്കുന്നുണ്ടായിരുന്നുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ കാര്യമാണ് കരീനയ്‌ക്കു പറയാനുള്ളത്. ഷാഹിദ് ഇപ്പോഴും എന്റെ വളരെയടുത്ത സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ഷാഹിദിനൊപ്പമുണ്ടായിരുന്ന കാലം ഏറ്റവും നല്ല ഓര്‍മ്മകള്‍ തരുന്നതാണ്- കരീന പറയുന്നു.
എന്നാല്‍ വിദ്യാ ബാലനുമായി ഷാഹിദിന് അടുപ്പമുള്ള കാര്യം ചോദിക്കുമ്പോള്‍ വിദ്യ സുന്ദരിയാണെന്നും ഷാഹിദുമൊത്തുള്ള വിദ്യയുടെ പടം ഇനിയും പുറത്തിറങ്ങിയിട്ടില്ലല്ലോ എന്നുമായിരുന്നു കരീനയുടെ മറുപടി


Click it and Unblock the Notifications