കിം ശര്‍മ്മ രണ്ടാം തവണയും ബിക്കിനിയണിയുന്നു
ക്രിക്കറ്റ് താരം യുവരാജ് സിംഗുമായുള്ള പ്രണയത്തകര്‍ച്ചയും കരിയറിലെ ചീത്തക്കാലവും കഴിഞ്ഞ് കിം ശര്‍മ്മ ബോളിവുഡില്‍ സജീവമാകുന്നു.
തിരിച്ചുവരവില്‍ ഒരു തരംഗംതന്നെ സൃഷ്ടിക്കാനാണ് കിം ഒരുങ്ങുന്നത്. മണി ഹെ തൊ മണി ഹെ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി കിം കരാറില്‍ ഒപ്പുവെച്ചു കഴിഞ്ഞു. കിം ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ബിക്കിനിയിടുന്നുണ്ടെന്നും അഫ്‌താബിനൊപ്പമുള്ള ഒരു റൊമാന്റിക് കോമഡിയാണെന്നുമല്ലാതെ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മറ്റൊന്നും വെളിപ്പെടുത്താന്‍ കിം തയ്യാറല്ല. ഇത് ആദ്യമായല്ല കിം ബിക്കിനിയണിഞ്ഞ് എത്തുന്നത്. മുമ്പ് നെഹ് ലെ പെ ദെഹ് ല ന്നെ ചിത്രത്തിലും ഈ താരം ബിക്കിനയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ പിന്നീട് പ്രണയപരാജയം കാരണം ദുഖിച്ചിരിയ്‌ക്കുമ്പോള്‍ തന്റെ മനോഹരമായ ശരീരത്തെക്കുറിച്ചുപോലും കിം മറന്നുപോയിരുന്നു. ശരീരഭാരം കൂടി വൃത്തികേടാകാന്‍ തുടങ്ങിയപ്പോള്‍ വളരെ പണിപ്പെട്ടാണ് കിം അത് തിരിച്ച് പിടിച്ചത്. ഇപ്പോള്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടാന്‍ തനിയ്‌ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും കിം പറയുന്നു.
ഒരു പാട് നടിമാര്‍ സ്‌ക്രീനില്‍ ബിക്കിനിധരിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. കാണാന്‍ സുന്ദരിയായിരിക്കുമെങ്കില്‍ എന്ത് വേഷം ധരിക്കാനും എനിയ്‌ക്ക് മടിയില്ല- കിം നയം വ്യക്തമാക്കുന്നു.
ബോളിവുഡില്‍ തനിക്കേറ്റവും കൂടുതല്‍ കിട്ടിയത് ഗ്ലാമര്‍ റോളുകളാണ്. അതിനാല്‍ത്തന്നെ ഒരു സെക്‌സ് ബോംബ് ഇമേജാണ് എനിക്കുള്ളത്. ഇതില്‍ വിഷമമുണ്ട്. പിന്നെ പലരും ശരീരസൗന്ദര്യം കൈമുതലാക്കി പിടിച്ചുനില്‍ക്കുന്നുണ്ട്. അതുകൊണ് അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല- കിം പറയുന്നു.
യുവരാജുമൊത്തുള്ള പ്രണയം തന്നെ തളര്‍ത്തിയിരുന്നു. തല്‍ക്കാലം പുതിയ പ്രണയത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ ഒറ്റയ്‌ക്കു കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നുവച്ച് ഞാന്‍ കന്യാസ്‌ത്രീ ആകാനൊന്നും പോകുന്നില്ല. പക്ഷേ ഈ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്- കിം ശര്‍മ്മ പറഞ്ഞു നിര്‍ത്തി.


Click it and Unblock the Notifications