»   » വോഗിന് വേണ്ടി മന്ദിര ബേഡി നഗ്നയായി

വോഗിന് വേണ്ടി മന്ദിര ബേഡി നഗ്നയായി

Posted By:
Subscribe to Filmibeat Malayalam
  Mandira Bedi
  നടിയും മോഡലുമായ മന്ദിര ബേഡി വേണ്ടി മാസികയുടെ പുറം താളില്‍ സ്ഥാനം കണ്ടെത്തി. മന്ദിര അര്‍ത്ഥ നഗ്നയായി പോസ് ചെയ്ത ചിത്രമാണ് ഈ ലക്കം വോഗിന്റെ പുറം താളില്‍.

  മോഡലിംഗ് രംഗത്ത് നിന്ന് ഹിന്ദി സീരിയലില്‍ എത്തിയ മന്ദിര 2007 ലോക കപ്പ് ക്രിക്കറ്റ് വേളയില്‍ ടെലിവിഷനില്‍ കമന്റേറ്ററായി എത്തിയാണ് ഇന്ത്യയൊട്ടുക്കും പ്രശസ്തയായത്. മാംസളത കാണിയ്ക്കുന്ന വസ്ത്രം ധരിച്ച് സ്ക്രീനിലെത്തി ഒട്ടേറെ ആരാധകരെ മന്ദിര നേടിയതിനൊപ്പം ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന വിമര്‍ശനവും ഏറ്റ് വാങ്ങി.

  അല്പ വസ്ത്രം ധരിച്ച് സ്ക്രീനിലെത്തിയതിന്റെ അടുത്ത പടിയാണ് ഇപ്പോള്‍ വോഗിലെ മന്ദിര ചിത്രം എന്ന് പറയാം. ഒരു കുഞ്ഞു പാവാട മാത്രം ധരിച്ച് നില്‍ക്കുന്ന മന്ദിര കൈകള്‍ കൊണ്ട് മാറ് മറച്ചിട്ടുണ്ട്. 38-‍ാം വയസ്സിലും അല്പവും കൊഴുപ്പില്ലാതെ സ്വന്തം ശരീരം കാത്ത് സൂക്ഷിയ്ക്കുന്നതിന്റെ രഹസ്യം ഈ മാസികയില്‍ മന്ദിര വെളിപ്പെടുത്തുന്നുണ്ട്. ചെറു വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതില്‍ തെല്ലും സന്തോഷമില്ലെന്നും മന്ദിര പറയുന്നു. എന്നാല്‍ വേണമെങ്കില്‍ അര്‍ത്ഥ നഗ്ന ആവാന്‍ മടിയില്ല. തന്റെ സുന്ദരമായ പുറവും ചുമലുകളും അരക്കെട്ടും കാണിയ്ക്കുന്നത് തെറ്റല്ലെന്നാണ് മന്ദിരയുടെ വാദം.

  38 വയസ്സിലും ഈ കൊലുന്നനെയുള്ള ശരീരം സൂക്ഷിയ്കുന്ന മന്ദിരയോട് പല ഹിന്ദി നടിമാര്‍ക്കും അസൂയയാണ്. മാക്സിം എന്ന പുരുഷ മാസികയുടെ ഫോട്ടോ ഷൂട്ടും മന്ദിര ചെയ്തിട്ടുണ്ട്. പക്ഷേ അന്ന് അര്‍ത്ഥ നഗ്ന ആയില്ല. ഇത്തവണ ഒരു പടി കൂടി കടന്നു. അടുത്ത് എന്തായിരിയ്ക്കും?. ചില ഹോളിവുഡ് നടിമാരെപ്പോലെ പൂര്‍ണ നഗ്ന ആവാന്‍ മന്ദിര തുനിയുമോ?

  90 കളുടെ തുടക്കത്തില്‍ ദൂരദര്‍ശനില്‍ ഉച്ചയ്ക്ക് ശേഷം സംപ്രേഷണം ചെയ്തിരുന്ന "ശാന്തി" എന്ന സീരിയല്‍ വഴിയാണ് മോഡലായിരുന്ന മന്ദിര പ്രശസ്തയായത്.

  English summary
  Popular actress, hot TV anchor, Cricket commentator Mandira Bedi goes topless in a photo shoot done for Vogue magazine. Known for her perfect physique and eye candy assets, Mandira Bedi is still among the hottest celebs of Bollywood. At the age of 38, Mandira is maintaining a zero size body which envies even the younger lot of heroines.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more