»   » ഗര്‍ഭിണിയല്ല, ഭര്‍ത്താവുമായി ഉടക്കുമില്ല: ശില്‍പ്പ

ഗര്‍ഭിണിയല്ല, ഭര്‍ത്താവുമായി ഉടക്കുമില്ല: ശില്‍പ്പ

Posted By:
Subscribe to Filmibeat Malayalam
Raj Kundra-Shilpa Shetty
തന്റെ ദാമ്പത്യം തകര്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ക്കെതിരെ നടി ശില്‍പ്പ ഷെട്ടി രംഗത്തെത്തി. ഭര്‍ത്താവ് രാജ് കുന്ദ്രെയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് നടി പറഞ്ഞു.

രാജ് കുന്ദ്രെയുമൊത്ത് താന്‍ യുഎസില്‍ അവധി ആഘോഷിക്കുകയാണെന്ന് ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തില്‍ ശില്‍പ്പ പറയുന്നു.

ശില്‍പയുടെ വിവാഹബന്ധത്തില്‍ അസ്വാരസ്യമുള്ളതായി കഴിഞ്ഞ ദിവസങ്ങളില്‍ ചില ഗോസിപ്പു കോളങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളെ ചിരിച്ചുകൊണ്ടാണ് 36കാരിയായ ശില്‍പ്പ തള്ളിക്കളയുന്നത്. ആദ്യം ഞാന്‍ ഗര്‍ഭിണിയാണെന്നായിരുന്നു വാര്‍ത്ത. പിന്നെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി ഗോസിപ്പ് വന്നു. ഇതെല്ലാം നുണയാണ്. ഞങ്ങളിപ്പോള്‍ യുഎസില്‍ അവധിക്കാലം ചെലവഴിയ്ക്കുകയാണ്. പത്രങ്ങളിലെ നുണക്കഥകള്‍ പൊട്ടിച്ചതിന് ക്ഷമ ചോദിയ്ക്കുന്നു ശില്‍പ്പയുടെ ട്വീറ്റ് ഇങ്ങനെയെല്ലാമാണ്.

ലണ്ടനിലെ ഒരു സുന്ദരിക്കൊച്ചുമായി കുന്ദ്രെ പ്രണയത്തിലാണെന്നായിരുന്നു കഴിഞ്ഞദിവസം പൊട്ടിമുളച്ച ഗോസിപ്പ്.

English summary
Shilpa Shetty has slammed reports that her marriage to businessman Raj Kundra is in trouble.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam