»   » സല്ലുവിനെ ബോഡിഗാര്‍ഡാക്കാന്‍ മോഹം: പൂജ

സല്ലുവിനെ ബോഡിഗാര്‍ഡാക്കാന്‍ മോഹം: പൂജ

Posted By:
Subscribe to Filmibeat Malayalam
Pooja Bedi
ബോഡിഗാര്‍ഡ് തീയേറ്ററുകളിലെത്തിയതോടെ സല്‍മാന്റെ ആരാധികമാരുടെ എണ്ണം കൂടുകയാണ്. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട ആസ്‌ത്രേലിയന്‍ നടി സല്‍മാനോട് പ്രണയം തോന്നുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സല്ലുവിനെ തനിയ്ക്ക് ബോഡിഗാര്‍ഡായി വേണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി പൂജ ബേദി.

എന്നാല്‍ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനോട് പൂജയ്ക്ക് അത്ര മതിപ്പില്ല. ചിത്രത്തിന്റെ തിരക്കഥയും ഡയലോഗുകളും എല്ലാം മോശമാണ്. എന്നാല്‍ സല്ലുവിന്റെ പ്രകടനം എന്നെ അതിശയിപ്പിച്ചു. സല്‍മാനെ എന്റെ ബോഡിഗാര്‍ഡാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-പൂജ ട്വീറ്റില്‍ പറയുന്നു.

സല്‍മാനും കരീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോഡിഗാര്‍ഡ് ആദ്യ ദിവസം തന്നെ 22 കോടി തിരിച്ചു പിടിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ദബാംഗ്, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളെ കടത്തിവെട്ടാന്‍ ഇതിലൂടെ സല്‍മാന്റെ ബോഡിഗാര്‍ഡിന് കഴിഞ്ഞു.

English summary
Actress Pooja Bedi, who is amazed at the kind of response actor Salman Khan's latest movie Bodyguard has received, says that she would love to have the actor as her bodyguard.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam