പ്രിയങ്കയുടെ കിടപ്പറരംഗങ്ങള്‍ സെന്‍സര്‍ ചെയ്‌തു
'ഫാഷന്‍' പുറത്തിറങ്ങുമ്പോള്‍ പ്രിയങ്ക ചോപ്രയുടെ ചൂടന്‍ രംഗങ്ങള്‍ കാണാമെന്ന് കരുതിയിരുന്നവര്‍ക്ക് ഫലം നിരാശ. മധുര്‍ഭണ്ഡര്‍ക്കര്‍ സംവിധാനം ചെയ്‌ത 'ഫാഷനി'ല്‍ പ്രിയങ്ക അഭിനയിച്ച ചൂടന്‍ രംഗങ്ങള്‍ സെന്‍സര്‍ബോര്‍ഡ് മുറിച്ചുമാറ്റി.
നായകന്‍ അര്‍ജന്‍ ബവേജയ്‌ക്കൊപ്പമുള്ള പ്രിയങ്കയുടെ കിടപ്പറ രംഗങ്ങള്‍ക്കാണ് ബോര്‍ഡ് കത്രിക വച്ചത്. നായകനും നായികയും ചേര്‍ന്നുള്ള കിടപ്പറ രംഗങ്ങള്‍ ചിത്രത്തില്‍ അനാവശ്യമായ തിരുകിക്കയറ്റിയതാണെന്നാണ് ബോര്‍ഡിന്റെ ആരോപണം.
ഈ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുറത്തിറക്കുകയാണെങ്കില്‍ 'എ' സര്‍ട്ടിഫിക്കറ്റ് മാത്രമേ ചിത്രത്തിന് നല്‍കുകയുള്ളുവെന്നും ബോര്‍ഡ് അറയിച്ചിരുന്നുവത്രേ. തുടര്‍ന്നാണ് അതുവേണ്ടെന്നും കിടപ്പറരംഗങ്ങള്‍ ഒഴിവാക്കാമെന്നും മധുര്‍ ബോര്‍ഡിനെ അറിയിച്ചത്. ഈ രംഗങ്ങള്‍ മധുര്‍ ഫാഷന്റെ പ്രമോയിലും ഉള്‍പ്പെടുത്തിയിരുന്നു.
ഫാഷന്‍, മോഡലിംഗ് രംഗത്തെ അണിയറക്കഥകള്‍ പറയുന്ന ചിത്രമാണ് ഇത്. ഒരു ഫാഷന്‍ മോഡലിനെയാണ് പ്രിയങ്ക ചിത്രത്തില്‍ അവതിപ്പിക്കുന്നത്. ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ മുഗ്‌ധ ഗോഡ്‌സെ, അര്‍ബ്ബാസ് ഖാന്‍, മനീഷ് മല്‍ഹോത്ര എന്നിവരും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications