റിച്ചാര്‍ഡ് നേഹയെ ചുംബിച്ചു വായുവില്‍ കറക്കി
എയ്‌ഡ്‌സ് ബോധവല്‍ക്കരണ പരിപാടി നടക്കുന്ന വേദിയില്‍ വച്ച് ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ നടി ശില്‍പാ ഷെട്ടിയെ വാരിപ്പുണര്‍ന്ന് ചുംബിച്ചതും ലോകാത്ഭുത പ്രഖ്യാപന വേളയില്‍ ഫുട്‌ബോള്‍താരം ക്രിസ്‌റ്റിനോ റൊണാള്‍ഡോ സന്തോഷാതിരേകത്താല്‍ നടി ബിപാഷയെ ചുംബിച്ചതും ഓര്‍ക്കുന്നില്ലേ ഏതാണ്ട് ഇതിന് സമാനമായ ഒരു സംഭവം വീണ്ടും നടന്നു.
ബോളിവുഡ് ഗ്ലാമര്‍ താരം നേഹ ധൂപിയയും വെര്‍ജിന്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ റിച്ചാര്‍ഡ് ബ്രാന്‍സണുമായിരുന്നു ഇവിടത്തെ കഥാപാത്രങ്ങള്‍. മുംബൈയില്‍ ഞായറാഴ്‌ച ചാനല്‍ വിയുടെ ഒരു പരിപാടിയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു നേഹ.ചുവപ്പും കറുപ്പും നിറത്തിലുള്ള തീരെ ചെറിയ വസ്‌ത്രത്തില്‍ സുന്ദരിയായി ഗാനരംഗത്തിന് ചുവടുവെയ്‌ക്കുകയായിരുന്നു താരം. നേഹയുടെ നൃത്തം ആസ്വദിയ്‌ക്കാന്‍ ബ്രാന്‍സണും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു. ചിത്രീകരണം കഴിഞ്ഞയുടനെ റിച്ചാര്‍ഡ് സ്റ്റേജിലെത്തി നേഹയെ ആലിംഗനം ചെയ്‌ത് ചുണ്ടില്‍ ചുംബിച്ചു. തുടര്‍ന്ന് നേഹയെ വാരിയെടുത്ത് വായുവില്‍ കറക്കി നിലത്തുവച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് നേഹയ്‌ക്കോ കണ്ടുനില്‍ക്കുന്നവര്‍ക്കോ അറിവില്ലായിരുന്നു. ഒരു സ്‌കിറ്റ് തയ്യാറാക്കാന്‍ തങ്ങള്‍ പദ്ധതിയിട്ടിരുന്നുവെന്നും റിച്ചാര്‍ഡ് ചില നൃത്തച്ചുടവടുകള്‍ പരീക്ഷിച്ചിരുന്നവെന്നും നേഹ പറയുന്നു. പക്ഷേ ഇത്തരമൊരു സംഭവം നേരത്തേ തയ്യാറാക്കിയ പദ്ധതിയിലൊന്നിലും ഉണ്ടായിരുന്നില്ലെന്നത്രേ
കാര്യം മനസ്സിലാകാതെ അമ്പരന്നുപോയെങ്കിലും നല്ല ആത്മസംയമനത്തോടെയാണ് നേഹ റിച്ചാര്‍ഡിന്റെ പ്രവൃത്തിയോട് പ്രതികരിച്ചത്. നൃത്തരംഗത്തിന് വേണ്ടി ഒട്ടും ഇറക്കമില്ലാത്ത വസ്‌ത്രങ്ങളായിരുന്നത്രേ താരം ധരിച്ചിരുന്നത്. എന്തായാലും റിച്ചാര്‍ഡ് വീശിക്കറക്കി നിലത്തുവയ്‌ക്കുന്ന കാഴ്‌ച കണ്ണുകള്‍ക്ക് വിരുന്നായിരുന്നുവെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്.


Click it and Unblock the Notifications