»   » രണ്‍ബീറും ഋഷിയും ഒരുമിച്ച് ക്യാമറയ്ക്കു മുന്നില്‍

രണ്‍ബീറും ഋഷിയും ഒരുമിച്ച് ക്യാമറയ്ക്കു മുന്നില്‍

Posted By:
Subscribe to Filmibeat Malayalam
Ranbir
മുംബൈ: കഴിഞ്ഞ കുറെ ദിവസങ്ങളായി ബോളിവുഡില്‍ സജീവമായ വാര്‍ത്തയാണ് അച്ഛന്‍ കപൂറും മകന്‍ കപൂറും ഒരുമിച്ചഭിനയിക്കുന്നുവെന്നത്. എന്തായാലും സിനിമയില്‍ ഋഷി കപൂറും രണ്‍ബീറും ഒരുമിച്ചഭിനയിക്കാന്‍ പോവുന്നുള്ളൂവെങ്കിലും ഒരു പരസ്യത്തിനുവേണ്ടി രണ്ടും പേരും ഒരുമിച്ചു ക്യാമറയ്ക്കു മുന്നിലെത്തി.

പെപ്‌സിയാണ് രണ്ടു പേരെയും ആദ്യമായി സ്‌ക്രിനീലെത്തിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ ഈ പരസ്യം സംപ്രേഷണം ചെയ്യും.
ഒരു കോടീശ്വരനാവാനുള്ള മകന്റെ ആവേശത്തെ തല്ലികെടുത്തുന്ന പിതാവിന്റെ റോളാണ് ഋഷിക്കുള്ളത്. പക്ഷേ, പരസ്യത്തില്‍ കോടീശ്വരനാകാന്‍ മകന്‍ കണ്ടെത്തുന്നത് വ്യത്യസ്തമായ ഒരു മാര്‍ഗ്ഗമാണ്. പെപ്‌സി കുടിച്ച് കോടീശ്വരനാവാനാണ് ശ്രമം.

English summary
Rishi Kapoor and Ranbir Kapoor acted together first time for pepsi advertisement, which will go on air Sep 15.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam