ഓരോരോ വേഷം കെട്ടലുകള്‍
ഭാര്യ റോസ കാറ്റലോനയെ ഡൈവോഴ്സ് ചെയ്ത് സെയിഫ് അലി ഖാന്‍ കരീനയുടെ പിന്നാലെ കൂടിയതിന് കാരണമെന്തായിരിക്കാം. സുന്ദരിയായ ഭാര്യയും രണ്ടു കുട്ടികളുമുളള സെയിഫിനെ എങ്ങനെയാണ് കരീനയ്ക്ക് കാമുകസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞത്. റോസ പറയുന്ന ചില കാര്യങ്ങള്‍ ചികഞ്ഞു നോക്കിയാല്‍ അതിനുത്തരം കിട്ടും.
സെയിഫ് നല്ലൊരു ഭര്‍ത്താവേയല്ലെന്നാണ് റോസ പറയുന്നത്. കാരണവും പറഞ്ഞു. നല്ല ഭര്‍ത്താവ് ഭാര്യയ്ക്കൊപ്പം തുണയായി ഇരിക്കേണ്ടതാണ്. ഒരിക്കലും തനിക്ക് സാമ്പത്തികമായി ഒരു പിന്തുണയും സെയ്ഫ് നല്‍കിയില്ലെന്നും റോസ പറയുന്നു. അതും ശരിയായിരിക്കാം.
പിന്നെ പറയുന്നത് അത്രയ്ക്കങ്ങോട്ട് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു പോലെ. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ച നല്ല വീട്ടമ്മയായിരുന്നുവത്രേ റോസ. തൊഴിലിനു വേണ്ടി മൂന്നു വര്‍ഷം സ്വന്തം കുട്ടികളെ ഉപേക്ഷിച്ചു നിന്നെങ്കിലും അവരെ തനിക്ക് ജീവനായിരുന്നുവെന്നും സെയിഫിന്റെ മുന്‍ഭാര്യ പറയുന്നു.
മൂന്നു വര്‍ഷം മക്കളില്‍ നിന്ന് താന്‍ അകന്നു നിന്നപ്പോള്‍ കരീന കുട്ടികളുമായി അടുത്തുവത്രേ! അതുവഴി അവര്‍ സെയിഫിന്റെ ഹൃദയത്തില്‍ ഇടം നേടി. ഇത്രയുമൊക്കെ സംഭവിച്ചിട്ടുണ്ടും തനിക്ക് കരീനയോട് ഒരു വിരോധവുമില്ലെന്നാണ് റോസയെന്ന ഇറ്റാലിയന്‍ സുന്ദരി വെളിപ്പെടുത്തുന്നത്.
കാര്യങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായില്ലേ.. വേണ്ടത്ര പണമില്ലാത്തതിനാല്‍ രണ്ടുകുട്ടികളെയും ഇന്ത്യയിലാക്കി റോസ, അവരുടെ പാട്ടിനു പോയി. നേരത്തെ തന്നെ ഈ കുട്ടികളെ ജീവനായിരുന്ന കരീന, സെയിഫുമായി കൂടുതല്‍ അടുത്തു. തങ്ങളെ പ്രസവിച്ച് പാലൂട്ടിയ അമ്മയെക്കാള്‍ കുട്ടികള്‍ക്ക് പ്രിയം കരീനയോടാണെങ്കില്‍ എവിടെയോ ചില സ്പെല്ലിംഗ് മിസ്റ്റേക്ക് റോസയുടെ ഭാഗത്തില്ലേയെന്നും സംശയം.
അടുത്തിടെ ഒരു ചിത്രത്തിലെ ഐറ്റം ഡാന്‍സില്‍ തുണി തീരെക്കുറച്ച് പ്രത്യക്ഷപ്പെട്ട് റോസ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. സെയിഫിനൊപ്പം ഒരു വേഷം കിട്ടിയാല്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നും വെച്ചു കാച്ചിയിട്ടുണ്ട്..
പ്ലീസ്.... ആരെങ്കിലും കൊടുക്കൂ ഒരു വേഷം.. അല്ലെങ്കിലും എല്ലാം ഒരു വേഷം കെട്ടലല്ലേ...
ബന്ധപ്പെട്ട വാര്‍ത്തകള്‍
കരീന
കരീന കപൂര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications