സെയ്ഫ് ധീരനാണെന്ന് കരീന

എന്നാല്‍ പിതാവിന്റെ മരണവാര്‍ത്ത കേട്ട സെയ്ഫ് തളര്‍ന്നു വീണുവെന്ന വാര്‍ത്ത തെറ്റാണെന്ന് കരീന പറയുന്നു. സെയ്ഫ് വളരെ ധീരനാണ്. എങ്ങനെ പ്രശ്‌നങ്ങളെ നേരിടണമെന്ന് അദ്ദേഹത്തിനറിയാം-കരീന പറഞ്ഞു.
ഇരുവരുടേയും വിവാഹം മാറ്റി വച്ചുവെന്ന തരത്തില്‍ വരുന്ന ഗോസിപ്പുകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് കരീന വ്യക്തമാക്കി. ഞങ്ങളുടെ ബന്ധം ഒരിക്കലും രഹസ്യമായിരുന്നില്ല. വിവാഹവും അതുപോലെ തന്നെ രഹസ്യമായിരിക്കില്ല. പിന്നെയെന്തിന് വെറുതേ ഗോസിപ്പുകള്‍ അടിച്ചിറക്കണം-കരീന ചോദിക്കുന്നു. തന്റെ സഹോദരി കരിഷ്മ വീണ്ടും അഭിനയരംഗത്തേയ്ക്കു വന്നതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും കരീന പറഞ്ഞു


Click it and Unblock the Notifications