»   » സല്ലു തിരുത്താന്‍ ശ്രമിച്ചു; സിദ്ദിഖ് വഴങ്ങിയില്ല

സല്ലു തിരുത്താന്‍ ശ്രമിച്ചു; സിദ്ദിഖ് വഴങ്ങിയില്ല

Posted By:
Subscribe to Filmibeat Malayalam
Salman and Siddique
ഇപ്പോള്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് വേളയില്‍ സംവിധായകന്‍ സിദ്ദിഖും സല്‍മാനുമായി ഒട്ടേറെ തവണ ക്ലാഷുകളുണ്ടായെന്ന് റിപ്പോര്‍ട്ട്. സ്വന്തം ചിത്രത്തില്‍ ഡയലോഗുകളും സീന്‍ മാറ്റങ്ങളുമെല്ലാം നിര്‍ദ്ദേശിക്കുക എല്ലാ ഭാഷാസിനിമകളിലും സൂപ്പര്‍താരങ്ങളുടെ പതിവാണ്. സല്‍മാനും ഇത്തരക്കാരന്‍ തന്നെയാണ്.

ചില സീനുകളുടെ പഞ്ച് കൂട്ടാനായി സംവിധായകനെക്കൊണ്ട് ഡയലോഗ് മാറ്റിക്കലും സീന്‍ മാറ്റിക്കലുമെല്ലാം സല്‍മാനും ചെയ്യാറുണ്ട്. ബോഡിഗാര്‍ഡിന്റെ ചിത്രീകരണവേളയിലും സല്‍മാന്‍ ഈ പതിവ് ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്രമം മാത്രമേ നടന്നുള്ളു, കാരണം സംവിധായകനായ സിദ്ദിഖ് ഇത് അംഗീകരിക്കാന്‍ തയ്യാറില്ലായിരുന്നുവെന്നതുതന്നെ.

പലവട്ടം ഡയലോഗ് മാറ്റാനും മറ്റുമാവശ്യപ്പെട്ട് സല്‍മാന്‍ സിദ്ദിഖിനെ സമീപിച്ചു. എന്നാല്‍ ഒരുവട്ടം പോലും ഇത് ഗൗനിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല, തന്റെ രീതികള്‍ വിട്ട് മാറാന്‍ വയ്യെന്ന നിലപാടിലായിരുന്നുവത്രേ സിദ്ദിഖ്.

ചിലപ്പോഴൊക്കെ ഇക്കാര്യത്തില്‍ സിദ്ദിഖ് വല്ലാതെ അസ്വസ്ഥനാവുകയും ചെയ്തുവത്രേ. ബോളിവുഡിലെ സംസാരം സത്യമാണെങ്കില്‍ സിദ്ദിഖും സല്‍മാനും തമ്മില്‍ നല്ല രസത്തിലല്ല. പക്ഷേ അടുത്തിടെ ഒരു അഭിമുഖത്തില്‍ സിദ്ദിക് തനിയ്ക്ക് വേണ്ടി ഒരു മലയാളി പെണ്‍കുട്ടിയെ കണ്ടുപിടിക്കുമെന്നും മറ്റും സല്‍മാന്‍ തമാശപറഞ്ഞിരുന്നു.

എന്തായാലും ചിത്രം വിജയക്കുതിപ്പിലാണെന്നതില്‍ സംശയമില്ല, ഇതുകണ്ടെങ്കിലും സല്‍മാന് സിദ്ദിഖിന്റെ കുടുംപിടുത്തത്തിന്റെ രഹസ്യം മനസ്സിലാകുമായിരിക്കും.

English summary
Salman Khan, who is popular for delivering his own dialogues and punchlines in his films had reportedly upset director Siddique during the making of Bodyguard,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X