ശില്‍പ ഷെട്ടിയുടെ ജീവചരിത്രം അനധികൃതം
ബിഗ് ബ്രദര്‍ ടി.വി ഷോയിലെ വിജയിയായതോടെ ഏറെ പ്രശസ്തായയ പ്രമുഖ ഹിന്ദി താരം ശില്പാ ഷെട്ടിയുടെ ജീവചരിത്രം ബ്രിട്ടനില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇന്ത്യയിലും പുസ്തകം വിപണിയിലെത്തിയതിനിടെയാണ് ഈ പുസ്തകം ശില്‍പ അറിയാതെയാണ് പുറത്തിറങ്ങിയതെന്ന് ശില്‍പയുടെ വക്താവ് അറിയിച്ചിരിക്കുന്നത് . ജൂലി ആസ്പിന്നറാണ് ശില്‍പയുടെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്.
''പുസ്തകം എഴുതിയ ജൂലി ആസ്പിനാലുമായി ശില്പ സംസാരിച്ചിട്ടുപോലുമില്ല''_ താരത്തിന്റെ വക്താവായ ദലേ ഭഗവാഗര്‍ പറഞ്ഞു. പല ടെലിവിഷന്‍ ഇന്റര്‍വ്യൂകളിലും മാസികകളിലുമൊക്കെ ശില്പ പറഞ്ഞ വാചകങ്ങളാണ് പുസ്തകത്തിലുള്ളത്.
ബിഗ് ബ്രദര്‍ ഷോയുടെ കാലത്തെ സംഭവവികാസങ്ങളാണ് പുസ്തകത്തില്‍ ഏറെയും. ശില്പയുടെ ജീവിതവും തൊഴിലുമുള്‍പ്പെടെ പല കാര്യങ്ങളെപ്പറ്റിയും പുസ്തകം മൗനംപാലിക്കുകയാണ്.
എന്നാല്‍ ധഡ്കന്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ശില്പയുടെ നായകനായിരുന്ന അക്ഷയ് കുമാറുമായുള്ള ബന്ധത്തെപ്പറ്റി ജീവചരിത്രംത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
''ടി.വി. ഷോയോടെ ശില്പ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഒരു നടി എന്ന നിലയില്‍നിന്ന് അവര്‍ വളരെ ഉയരെ എത്തിയിരിക്കുന്നു. ആ പേരിന് വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന മാര്‍ക്കറ്റുണ്ട്''. സിനിമയില്‍ ഒരു വേഷം തിരഞ്ഞെടുക്കുമ്പോള്‍ ശില്പ ഒരുപാട് ആലോചിക്കാറുണ്ട് എന്ന് ഭഗവാഗര്‍ പറയുന്നു.
ശില്പ പ്രത്യക്ഷപ്പെട്ട മെട്രോയും അപ്നേയും വിജയങ്ങളായിരുന്നു. ഇപ്പോള്‍ സംഗീതനാടകമായ മിസ് ബോളിവുഡിന്റെ യൂറോപ്യന്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് അടുത്തിടെവരെ ശില്‍പ തിരക്കിലായിരുന്നു. സണ്ണി ഡിയോള്‍ നായകനാവുന്ന 'ദ മാന്‍' എന്ന ചിത്രത്തില്‍ ശില്‍പ അഭിനയിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications