»   » സോനത്തിനും വേണം സെക്‌സി ഐറ്റം നമ്പര്‍

സോനത്തിനും വേണം സെക്‌സി ഐറ്റം നമ്പര്‍

Posted By:
Subscribe to Filmibeat Malayalam
Sonam Kapoor
സ്വന്തം ക്രെഡിറ്റില്‍ ഒരു ഐറ്റം നമ്പറില്ലെങ്കില്‍ എന്തോ ഒരു കുറവു പോലെയാണ് ബോളിവുഡിലെ സുന്ദരിമാര്‍ക്ക്. കത്രീനയും ദീപിക പദുകോണും മുതല്‍ ബി ടൗണിലെ ഒട്ടുമിക്ക സുന്ദരിമാരും ഐറ്റം നമ്പറുകളില്‍ ആടിത്തിമിര്‍ത്തിട്ടുണ്ട്. ഇവരുടെ കൂട്ടത്തിലേക്ക് ഒരു സുന്ദരി കൂടി വന്നെത്തുകയാണ്.

ഐറ്റം സോങില്‍ അഭിനയിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു സെക്‌സി നമ്പറില്‍ ആടിപ്പാടണമെന്നാണ് എനിയ്ക്കാഗ്രഹം. ക്ലാസിക് സ്റ്റൈല്‍ സിനിമകളിലാണ് ഞാനിത് വരെ പ്രത്യക്ഷപ്പെട്ടത് അതുകൊണ്ട് പ്രേക്ഷകര്‍ക്ക് വേറിട്ട രീതിയില്‍ എന്നെ കാണണമെന്ന് ആഗ്രഹമുണ്ടാവും. ഒരു ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് സോനം പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ മൗസം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാത്തത് സോനത്തെ ടെന്‍ഷനാക്കുന്നില്ല. ചിത്രത്തിലെ തന്റെ അഭിനയത്തിന് നല്ല പ്രശംസയാണ് ലഭിയ്ക്കുന്നതെന്നും നടി പറയുന്നു.

English summary
It seems Sonam Kapoor is itching for an image makeover. The actress says she would love to do a sexy item number.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam