നഗ്മ വീണ്ടും ഹിന്ദിയില്‍
നഗ്മ വീണ്ടും ഹിന്ദിയില്‍
തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നഗ്മയ്ക്ക് പഴയ പ്രതാപത്തിന്റെ ഓര്‍മകള്‍ മാത്രമേയുള്ളൂ. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മിക്കവാറും ഔട്ടായിക്കഴിഞ്ഞ നഗ്മ നടിയെന്ന നിലയില്‍ താന്‍ തുടക്കം കുറിച്ച ബോളിവുഡ് സിനിമാലോകത്ത് വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നു.
ഗദ്ദര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ അനില്‍ശര്‍മയുടെ അബ് തുമാരെ ഹവാലെ വദന്‍ സാത്തിയോം എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നഗ്മ വീണ്ടും ഹിന്ദിയിലെത്തുന്നത്. അമിതാഭ് ബച്ചനും ബോബി ഡിയോളും ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമിതാഭ് ബച്ചന്‍ ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആരതി ഛബ്രിയ, സാന്‍ഡാലി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍.
ഹിന്ദിയില്‍ തിളങ്ങിനിന്നതിന് ശേഷമാണ് നഗ്മ തെന്നിന്ത്യന്‍ സിനിമയിലെത്തിയത്. ഏതാനും ചിത്രങ്ങളിലൂടെ വിലസിയെങ്കിലും തുടര്‍ന്ന് ഹിന്ദി സിനിമാരംഗത്ത് പിടിച്ചുനില്‍ക്കാനാവാതെ പോയ നഗ്മ തെന്നിന്ത്യന്‍ സിനിമയിലെത്തിയതോടെ അവിടത്ത താരറാണിയായി. തെന്നിന്ത്യന്‍ സിനിമ തന്നെ ഉപേക്ഷിച്ചതോടെ ഇപ്പോള്‍ പഴയ തട്ടകത്തിലെത്തുകയാണ് നഗ്മ.
മമ്മൂട്ടിയുടെ ആദ്യ ഹിന്ദി ചിത്രമായ ധര്‍ത്തീപുത്രയില്‍ നഗ്മയായിരുന്നു നായിക. ബോളിവുഡില്‍ നഗ്മ തിളങ്ങിനിന്ന കാലത്താണ് ധര്‍ത്തീപുത്ര ഒരുക്കിയത്.


Click it and Unblock the Notifications