മയക്കമരുന്ന്: ഫര്‍ദീന്‍ ഖാന്‍ അറസ്റില്‍
മയക്കമരുന്ന്: ഫര്‍ദീന്‍ ഖാന്‍ അറസ്റില്‍
മുംബൈ: കൊക്കെയിന്‍ കൈവശം വെച്ചതിന് ബോളിവുഡ് താരം ഫര്‍ദീന്‍ ഖാനെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ അറസ്റ് ചെയ്തു. മെയ് അഞ്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ് നടന്നത്.
പിടിയിലായ ഫര്‍ദീനെ അധികൃതര്‍ ചോദ്യം ചെയ്തു. ജെജെ ആശുപത്രിയില്‍ വച്ച് ഫര്‍ദീന്റെ രക്തപരിശോധന നടത്തും.
മുംബൈയിലെ ബാന്ദ്ര റസ്റോറന്റില്‍വച്ചാണ് അറസ്റ് നടന്നത്. ബ്യൂറോ അധികൃതര്‍ നേരിട്ടുവന്നാണ് ഫര്‍ദീനെ പിടികൂടിയത്. കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് മുംബൈ പൊലീസിന് അറിയില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ബിപിന്‍ ബിഹാരി പറഞ്ഞു.
മുന്‍ ബോളിവുഡ് താരം ഫിറോസ് ഖാന്റെ മകനായ ഫര്‍ദീന്റെ ഏറ്റവും പുതിയ ചിത്രം പ്യാര്‍ തൂനെ ക്യാ കിയാ ആണ്. പ്രേം ആഗന്‍, ജംഗിള്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ഈ യുവനടന്‍ ഏറെ ശ്രദ്ധേയനായത്.


Click it and Unblock the Notifications