ഫര്‍ദീന്‍ ഖാന്‍ റിമാന്‍ഡില്‍
ഫര്‍ദീന്‍ ഖാന്‍ റിമാന്‍ഡില്‍
മുംബൈ: മയക്കുമരുന്ന് കൈവശം വച്ചതിന് നാര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഹിന്ദി സിനിമാതാരം ഫര്‍ദീന്‍ ഖാന്‍ റിമാന്‍ഡില്‍. ഫര്‍ദീന്‍ ഖാനെ മെയ് 18 വരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിടുകൊടുത്ത് കൊണ്ട് പ്രത്യേക നാര്‍കോട്ടിക് ജഡ്ജി എം.എസ.് കെനി മെയ് ആറ് ഞായറാഴ്ച ഉത്തരവിട്ടു. എന്നാല്‍, മെയ് എട്ട് ചൊവാഴ്ച ഫര്‍ദീന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
മെയ് അഞ്ച് ശനിയാഴ്ചയാണ് മുംബൈയിലെ ജൂഹുവില്‍ വച്ച് കൊക്കെയ്ന്‍ കൈവശം വച്ചതിന് ഫര്‍ദീന്‍ ഖാനെയും മറ്റ് രണ്ടു പേരേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി മുഴുവന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ തടഞ്ഞുവച്ച ഫര്‍ദീനെ ഞായറാഴ്ച പ്രത്യേകകോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഷൂട്ടിംഗ് വേളയില്‍ ഉന്മേഷവാനായിരിക്കാന്‍ താന്‍ കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്ന് ഫര്‍ദീന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമപ്രകാരമാണ് ഫര്‍ദീന്‍ അറസ്റ്റിലായത്. ഇന്ത്യയില്‍ ഈ നിയമത്തിന്‍ കീഴില്‍ അറസ്റ്റിലാകുന്ന ആദ്യ സിനിമാ താരമാണ് ഫര്‍ദീന്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫര്‍ദീന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇനിയും ഏതാനും ചില ഹിന്ദിസിനിമാതാരങ്ങളും മയക്കുമരുന്ന് വിതരണക്കാരും നിരീക്ഷണത്തിലാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


Click it and Unblock the Notifications