»   » ഫര്‍ദീന്‍ ഖാന്റെ ജാമ്യാപേക്ഷ: വിധി മെയ് 10ന്

ഫര്‍ദീന്‍ ഖാന്റെ ജാമ്യാപേക്ഷ: വിധി മെയ് 10ന്

Posted By:
Subscribe to Filmibeat Malayalam

ഫര്‍ദീന്‍ ഖാന്റെ ജാമ്യാപേക്ഷ: വിധി മെയ് 10ന്

മുംബൈ: കൊക്കൈന്‍ കൈവശം വെച്ചതിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസസ്റു ചെയ്ത ബോളിവുഡ് താരം ഫര്‍ദീന്‍ ഖാന്റെ ജാമ്യാപേക്ഷയിന്മേലുള്ള വാദം കേള്‍ക്കല്‍ മുംബൈയിലെ ഒരു സെഷന്‍സ് കോടതി മെയ് 10 വ്യാഴാഴ്ചയിലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും മെയ് ഒമ്പത് ബുധനാഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിക്കാന്‍ പ്രൊസിക്യൂഷനോട് സെഷന്‍സ് ജഡ്ജി കെ.എസ്. കെനി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് അഞ്ച് ശനിയാഴ്ചയാണ് ഫര്‍ദീന്‍ അറസ്റിലായത്. പിന്നീട് ഫര്‍ദീനെ മെയ് 10 വരെ റിമാന്‍ഡ് ചെയ്തിരുന്നു.

മയക്കമരുന്ന് നിരോധന നിയമത്തിന്റെ 27ാം വകുപ്പ് അനുസരിച്ചാണ് ഫര്‍ദീനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഫര്‍ദീന്‍ പിടിയിലാകുമ്പോള്‍ അദ്ദേഹത്തിന്റെ ഓപെല്‍ ആസ്ട്ര കാറില്‍ നിന്ന് ഒമ്പത് ഗ്രാം കൊക്കെയിന്‍ കണ്ടെടുത്തിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X