»   » പുതിയചിത്രം രണ്ടു ഭാഷകളില്‍ കമലഹാസനും മാധുരിദീക്ഷിതും ഒന്നിക്കുന്നു

പുതിയചിത്രം രണ്ടു ഭാഷകളില്‍ കമലഹാസനും മാധുരിദീക്ഷിതും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പുതിയചിത്രം രണ്ടു ഭാഷകളില്‍ കമലഹാസനും മാധുരിദീക്ഷിതും ഒന്നിക്കുന്നു

കമലഹാസന്‍ നായകനാവുന്ന ചിത്രങ്ങളില്‍ മാധുരി ദീക്ഷിത് അഭിനയിയ്ക്കുന്നു. ഒരേ കഥ രണ്ട് ഭാഷകളിലായി ചിത്രമാക്കുകയാണ് സംവിധായകന്‍ ശിങ്കീതം ശ്രീനിവാസ റാവു. ഇതില്‍ രണ്ടിലും കമലഹാസനും മാധുരിയും ആയിരിയ്ക്കും അഭിനയിയ്ക്കുക. ഹിന്ദിയിലും തമിഴിലുമാണ് ചിത്രങ്ങല്‍ നിര്‍മ്മിയ്ക്കുന്നത്. നായികയുടെ വേഷമായിരിയ്ക്കും മാധുരി ദീക്ഷിതിന്.

ഈ ചിത്രത്തിന് കുമാരസംഭവം എന്ന് പേരിടാനാണ് ആലോചിക്കുന്നത്. കമലിനൊപ്പം ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ശിങ്കീതം ശ്രീനിവാസറാവു. ഭരത്ഷാ ധനസഹായം ചെയ്യുന്ന ഈ ഹിന്ദി-തമിഴ് ചിത്രത്തിന്റെ നിര്‍മാതാവും കമലാണ്.

എക് ദുജേ കേ ലിയേ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയില്‍ ശ്രദ്ധേയനായ കമലിന്റെ അപ്പുരാജ, ഹേ റാം, പുഷ്പക്, ചാച്ചി 420 എന്നീ ഹിന്ദി ചിത്രങ്ങള്‍ തമിഴിന്റെ റീമേക്കുകളായിരുന്നു.

വിരുമാണ്ടിക്കുശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലിയും തുടങ്ങിക്കഴിഞ്ഞു. ഹിന്ദിയില്‍ ഹിറ്റായ ് മുന്നാഭായ് എംബിബിഎസ് എന്ന ഹിന്ദി ചിത്രമാണ് വസൂല്‍ രാജ എംബിബിഎസ് എന്ന പേരില്‍ കമല്‍ തമിഴില്‍ സംവിധാനം ചെയ്യുന്നത്. ഭരദ്വാജാണ് സംഗീത സംവിധായകന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X