ഫര്‍ദ്ദീന്‍ഖാന് ജാമ്യം
ഫര്‍ദ്ദീന്‍ഖാന് ജാമ്യം
മുംബൈ: കൊക്കെയ്ന്‍ കൈവശംവച്ചതിന് അറസ്റിലായ സിനിമാതാരം ഫര്‍ദ്ദീന്‍ ഖാന് ജാമ്യം അനുവദിച്ചു. 10,000 രൂപയും 20,000 രൂപയുടെ ബോണ്ടിന്മേലുമാണ് ഫര്‍ദ്ദീന്‍ഖാന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കോടതി വാങ്ങിവച്ചിട്ടുണ്ട്. നഗരം വിട്ടുപോകരുതെന്നും ജഡ്ജി എം.എസ്. കെനി ഫര്‍ദ്ദീന്‍ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഫര്‍ദ്ദീന്‍ഖാന് ഇന്ത്യവിട്ടുപോകാന്‍ പാസ്പോര്‍ട്ട് ആവശ്യമുണ്ടെങ്കില്‍ കോടതിയ്ക്ക് മുന്‍പാകെ പ്രത്യേക അപേക്ഷനല്കണമെന്നും ജഡ്ജി പറഞ്ഞു. ഫര്‍ദ്ദീന്‍ഖാന്‍ ഏതെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
മെയ് അഞ്ചിനാണ് പ്രശസ്ത നടനായിരുന്ന ഫിറോസ് ഖാന്റെ മകനും നടനുമായ ഫര്‍ദ്ദീന്‍ഖാനെ അറസ്റുചെയ്തത്. അദ്ദേഹം നസീര്‍ ഷെയ്ഖ് എന്ന മയക്കുമരുന്നു കച്ചവടക്കാരനില്‍ നിന്നും കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒമ്പതു ഗ്രാം കൊക്കെയ്ന്‍ കയ്യില്‍ വച്ചതിന് നസീറിനെയും അറസ്റുചെയ്തിരുന്നു.
അതേസമയം ഫര്‍ദ്ദീന്‍ഖാന്‍ കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിക്കുക മാത്രമേ ഉണ്ടായുള്ളൂ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. അതുകൊണ്ട് ഇനി ഫര്‍ദ്ദീന്‍ഖാനെ കസ്റഡിയില്‍ വയ്ക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.


Click it and Unblock the Notifications