കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഹിന്ദി ചിത്രം വരുന്നു

By Staff

കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഹിന്ദി ചിത്രം വരുന്നു

കാര്‍ഗില്‍ യുദ്ധം കഥാ തന്തു പല ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി ഇതാ മറ്റൊരു കാര്‍ഗില്‍ ചിത്രം വരുന്നു. യുദ്ധാനന്തര കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പേര് ധൂപ് എന്നാണ്.

ഓം പുരിയാണ് പ്രഫസര്‍ നയ്യാരെ അവതരിപ്പിയ്ക്കുന്നത്. നയ്യാറുടെ ഭാര്യയുടെ റോളില്‍ വരുന്നത് മലയാളത്തില്‍ പലതവണ മികച്ച അഭിനയം കാഴ്ചവച്ച നടി രേവതിയാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നാണ് ഈ ചിത്രത്തിന്റെ കഥ കണ്ടെത്തിയിരിയ്ക്കുന്നത്. യുദ്ധത്തില്‍ മരിയ്ക്കുന്നയാളുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കായി അവര്‍ നേരിടേണ്ടി വരുന്ന വിഷമതകളാണ് കഥ. ദില്ലിയില്‍ പ്രഫസറായ എസ്. കെ. നയ്യാറുടെ കഥയാണ് ധൂപ്. അദ്ദേഹത്തിന്റെ മകന്‍ ക്യാപ്റ്റന്‍ അനുജ് നയ്യാര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചു. ആനുകൂല്യങ്ങള്‍ക്കായി പ്രഫസര്‍ നയ്യാര്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടി വന്നു.

നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഓരോന്നായി കയറി പലപ്പോഴും നിരാശനായി മടങ്ങേണ്ടിവന്ന നയ്യാറിന്റെ കഥകള്‍ പല പത്രങ്ങളിലും വന്നിരുന്നു. അത്കണ്ടാണ് ഇത് കഥയാക്കി ഒരു ചിത്രം നിര്‍മ്മിയ്ക്കാന്‍ പാര്‍ഥ് അറോറ തീരുമാനിച്ചത്. അശ്വിനി ചൗഥരിയാണ് ചിത്രത്തിന്റെ സംവിധായിക. പ്രകാശ് ഝായുടെ ഒപ്പം അശ്വിനി പത്ത് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ലഡോ ആണ് അശ്വനിയുടെ ആദ്യ ചിത്രം. ഇതിന് ദേശീയ അവാര്‍ഡും കിട്ടിയിരുന്നു. കുറഞ്ഞ ബജറ്റില്‍ വെറും ഒരുമാസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കുകയാണ് സംവിധായികയുടെ ലക്ഷ്യം.

സ്വാതന്ത്യ്ര ദിനത്തില്‍ ചിത്രം പുറത്തിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X