ശ്രീദേവിയും ഹേമമാലിനിയും വീണ്ടും
ശ്രീദേവിയും ഹേമമാലിനിയും വീണ്ടും
ഹിന്ദിയിലെ താരറാണിമാരായിരുന്ന ശ്രീദേവിയും ഹേമമാലിനിയും അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു.
ചലച്ചിത്ര നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തതിന്് ശേഷം അഭിനയം നിര്‍ത്തിയ ശ്രീദേവി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തുന്നത്. ശ്രീദേവി തന്നെ നിര്‍മിക്കുന്ന ശക്തി എന്ന ചിത്രത്തിലൂടെയാണ് അവരുടെ തിരിച്ചുവരവ്.
ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കരിഷ്മാ കപൂറിനെയാണ് കാസ്റ് ചെയ്തിരുന്നത്. എന്നാല്‍ കരിഷ്മ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ആ കഥാപാത്രം ശ്രീദേവി തന്നെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സഹാറാ ടിവിയിലെ ഒരു പരമ്പരയിലും ശ്രീദേവി അഭിനയിക്കുന്നുണ്ട്. ഐ ലവ് ലൂസി എന്ന ഇംഗ്ലീഷ് സീരിയലിന്റെ ഹിന്ദി പകര്‍പ്പാണ് ഈ പരമ്പര. സഹാറ ചാനലിന്റെ തലവനും ശ്രീദേവിയുടെയും ബോണി കപൂറിന്റെയും സുഹൃത്തുമായ സുബ്രതോ റോയിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പരമ്പരയില്‍ അഭിനയിക്കാന്‍ ശ്രീദേവി തീരുമാനിച്ചത്.
ഒരു ബംഗാളി ചിത്രത്തിലൂടെയാണ് ഹേമമാലിനിയുടെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ്. റാണിമാ എന്ന് പേരിട്ട ചിത്രത്തില്‍ ഒരു ജമീന്ദാറുടെ ഭാര്യയായാണ് ഹേമമാലിനി അഭിനയിക്കുന്നത്. അടുത്ത വര്‍ഷമേ ഈ ചിത്രം തിയേറ്ററുകളില്‍ എത്തുകയുള്ളൂ.
വിവാഹത്തെ തുടര്‍ന്ന് അഭിനയം നിര്‍ത്തിയതിന് ശേഷം വീണ്ടും സിനിമയിലേക്ക് നടിമാര്‍ മടങ്ങിയെത്തുന്നത് ഒരു തുടര്‍ക്കഥയാവുകയാണ്. മാധുരി ദീക്ഷിതും കജോളും വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയിരുന്നെങ്കിലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമായി.


Click it and Unblock the Notifications