twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചന്‍ പൊലീസ് ഓഫീസറാകുന്ന അക്സ് വരുന്നു

    By Super
    |

    രാകേശ് മെഹ്റ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം അക്സ് ജൂണില്‍ പ്രദര്‍ശനത്തിനെത്തും. മനുഷ്യമനസ്സിന്റെ വിവിധമേഖലകെ സ്പര്‍ശിക്കുന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് ബാജ്പേയി, നന്ദിതാദാസ്, രവീണാ ടാണ്ടന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ബച്ചന്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് അമിതാഭിന് സൂപ്പര്‍താരപദവി നേടിക്കൊടുത്തതും സാന്‍ജീറിലെ പൊലീസ് വേഷമായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും മാത്രം സിനിമയില്‍ അഭിനയിക്കുന്ന ബച്ചന്റെ ഈ പൊലീസ് വേഷത്തിലും കാര്യമായ പുതുമയുണ്ട്. ഇതിലെ കഥാപാത്രം ഗൗരവമേറിയതാണെങ്കിലും അത്രവേഗം കോപാകുലനാകുന്നവനല്ല.

    മനോജ് ബാജ്പേയി ഈ ചിത്രത്തില്‍ അമാനുഷികമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ സത്യയിലെ വേഷത്തിനു ശേഷം മനോജിന് ലഭിക്കുന്ന ശക്തമായൊരു കഥാപാത്രമായിരിക്കും അക്സിലേത്.

    നന്ദിതാദാസും കഴിഞ്ഞ തവണത്തെ ദേശീയ പുരസ്കാരം നേടിയ രവീണാ ടാണ്ടനുമാണ് നായികമാര്‍. ഒരു നിശാക്ലബ് നര്‍ത്തകിയെയാണ് രവീണാ ടാണ്ടന്‍ അവതരിപ്പിക്കുന്നത്. രവീണയുടെ കഥാപാത്രത്തെച്ചൊല്ലി ഏറെ വിവാദവും ഉണ്ടായിട്ടുണ്ട്. ചില രംഗങ്ങളില്‍ രവീണ അല്പവസ്ത്രധാരിയായി വരുന്നത് വനിതാപ്രസ്ഥാനങ്ങളെ ഇതിനകം തന്നെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

    സിനിമയില്‍ ആദ്യമെങ്കിലും പരസ്യരംഗങ്ങളിലൂടെ മെഹ്റ പ്രേക്ഷകര്‍ക്കും ബച്ചനും ഏറെ സുപരിചിതനാണ്. ഇതിനകം തന്നെ 300ഓളം പരസ്യചിത്രങ്ങള്‍ മെഹ്റ സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ അമിതാഭ് ബച്ചനെ മുഖ്യമോഡലാക്കി നിര്‍മ്മിച്ച ബിപിഎല്‍ പരസ്യവും ഉള്‍പ്പെടും. ആദ്യചിത്രത്തില്‍ത്തന്നെ മെഹ്റയുടെ പ്രതിഭ തിരിച്ചറിഞ്ഞ ബച്ചന്‍ തന്റെ സ്വന്തം സ്ഥാപനമായ എബിസിയുടെ അടുത്ത രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ മെഹ്റയെ ഏല്പിച്ചുകഴിഞ്ഞു.

    ഇതില്‍ ഒന്ന് ബച്ചന്‍ കുടുംബത്തിലെ എല്ലാവരും അഭിനയിക്കുന്ന ചിത്രമാണ്. ഭൈരവി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചനു പുറമെ ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവരും അഭിനയിക്കുന്നു. രണ്ടാമത്തെ ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ മാത്രമാണുണ്ടായിരിക്കുക. ഈ ചിത്രത്തിന്റെ തിരക്കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് മെഹ്റ പറഞ്ഞു.

    തനിക്ക് ഒരു ചലച്ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ബച്ചനോടുള്ള ആദരവും മെഹ്റ മറച്ചുവക്കുന്നില്ല. മുംബൈയിലുള്ള ഒരു സംവിധായകന്റെയും സഹായിയായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സില്‍ ചലച്ചിത്രമുണ്ടായിരുന്നു. സ്കൂള്‍വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബച്ചന്റെ ചിത്രങ്ങള്‍ കാണാനായി എത്രയോ ക്ലാസുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ആ ആദരവിനുള്ള ബഹുമതിയായിട്ടായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞത്, മെഹ്റ പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X