മുന്നാഭായി ഹോളിവുഡിലേക്ക്
മുന്നാഭായി ഹോളിവുഡിലേക്ക്
സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം മുന്നാഭായി എംബിബിഎസ് ഹോളിവുഡില്‍ റീമേക്ക് ചെയ്യുന്നു. അന്താരാഷ്ട്ര സിനിമാ കമ്പനിയായ റ്റ്വന്റിത് സെഞ്ച്വറി ഫോക്സാണ് മുന്നാഭായുടെ ഹോളിവുഡ് റീമേക്കിനായി മുന്നോട്ടുവന്നിരിക്കുന്നത്.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത മുന്നാഭായിയില്‍ സഞ്ജയ് ദത്താണ് ടൈറ്റില്‍ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടത്. ആദ്യന്തം നര്‍മരംഗങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രം വന്‍വിജയമാണ് നേടിയെടുത്തത്. വിധു വിനോദ് ചോപ്രയായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാതാവ്.
ചിത്രം റീമേക്ക് ചെയ്യുന്നതു സംബന്ധിച്ച കരാറായി കഴിഞ്ഞു. ഇതിനായി വിധു വിനോദ് ചോപ്ര യുഎസ്സില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തു. ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങളെ തീരുമാനിക്കുന്നത് റ്റ്വന്റിത് സെഞ്ച്വറി ഫോക്സായിരിക്കുമെന്ന് വിധു വിനോദ് ചോപ്ര വ്യക്തമാക്കി.
തന്റെ അച്ഛന്റെ അഭിലാഷം സഫലീകരിക്കുന്നതിനായി വൈദ്യപഠനരംഗത്തേക്കു കടക്കുന്ന ഒരു തെരുവ് ഗുണ്ടയുടെ കഥയാണ് മുന്നാഭായി പറയുന്നത്. തമിഴില്‍ ഈ ചിത്രം വസൂല്‍രാജ എംബിബിഎസ് എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. കമലഹാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രവും വന്‍വിജയമായിരുന്നു.


Click it and Unblock the Notifications