മമ്മൂട്ടിയും രവീണയും ഒന്നിക്കുന്ന ഹിന്ദി-തമിഴ് ചിത്രം
മമ്മൂട്ടിയും രവീണയും ഒന്നിക്കുന്ന ഹിന്ദി-തമിഴ് ചിത്രം
ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി വീണ്ടും ഹിന്ദിസിനിമാരംഗത്തേക്കെത്തുന്നു. ടോകിംഗ് പിക്ചേഴ്സിനു വേണ്ടി ബപ്പാദിത്യ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകന്‍. നായിക കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ രവീണാ ടാണ്ടനും..!
രണ്ട് ദേശീയ പുരസ്കാര ജേതാക്കള്‍ ഒന്നിക്കുന്ന ഈ ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരിക്കുന്നത്. ശങ്കര്‍ ലോസ്എഹ്സന്‍ സംഗീതം നല്‍കുന്നു. പരസ്യചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും പേരുകേട്ട ബപ്പാദിത്യ റാവുവിന്റെ ആദ്യത്തെ ഫീച്ചര്‍ ചലച്ചിത്രം ആയിരിക്കും ഇത്.
മനുഷ്യബന്ധങ്ങളെ സ്വാധീനിക്കുന്ന വികാര-വിചാരങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് റാവു പറഞ്ഞു. കുറ്റവും ശിക്ഷയും മനുഷ്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് എന്ന സന്ദേശവും ഈ ചിത്രം നല്‍കും.
ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സപ്തംബറോടു കൂടി പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.


Click it and Unblock the Notifications